ഐഎസ്എല്‍: ബ്ലാസ്റ്റേഴ്സും ഗോവയും ഇന്ന് നേര്‍ക്കുനേര്‍!

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഗോവയെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈക്കിട്ട് 7.30നാണ് മത്സരം.

ഈ സീസണില്‍ ഇതുവരെ ഹോം ഗ്രൗണ്ടില്‍ വിജയം നേടാന്‍ കഴിയാതിരുന്ന ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്.

നിരന്തരമായി സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് കൊച്ചിയിലെ അവസാന മത്സരം പരാജയത്തിന്‍റേതായിരുന്നു.

ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത് കഴിഞ്ഞ മത്സരത്തില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതിനെതിരെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

സാമൂഹ്യ മാധ്യമങ്ങളിലൂടെ രൂക്ഷമായ ഭാഷയിലാണ് താരത്തിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്.

ഇതിനെതിരെ വിനീതും രംഗത്തെത്തിയിരുന്നു. അതിനാല്‍ താരത്തിന്‍റെ ഇന്നത്തെ മത്സരത്തിലെ പ്രകടനവും ഏറെ പ്രസക്തമാണ്.

അതേസമയം, കരുത്തരായ ഗോവ അവസാന മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്സിയോട് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.

നിലവില്‍ 6 മത്സരങ്ങളില്‍ നിന്ന് 13 പോയിന്‍റോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഗോവ. അതേ സമയം, 6 മത്സരങ്ങളില്‍ 7 പോയിന്‍റ് മാത്രമുള്ള ബ്ലസ്റ്റേഴ്സ് പട്ടികയില്‍ ഏഴാം സ്ഥാനത്താണുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts