നഗരത്തിൽ മലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു

ബെംഗളൂരു: വൈറ്റ്ഫീൽഡിലെ ഇന്റർനാഷനൽ ടെക് പാർക്കിൽ എൻജിനിയറായിരുന്ന മലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു. വടകര തോടന്നൂർ പള്ളിക്കുന്ന് മനയ്ക്കൽമീത്തൽ ചന്ദ്രന്റെയും ബീനയുടെയും മകൻ നിധിൻ (27) ആണ് മരിച്ചത്.

താമസസ്ഥലത്തുനിന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിൽ ലോറിയിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഡിവൈഡറിൽ തലയിടിച്ചുവീണ നിധിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു.

  അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ 'മാജിക്' വിവരിച്ച് യുവാവ്

വ്യാഴാഴ്ച രാത്രി പത്തരയോടെ ചന്നസാന്ദ്രയ്ക്ക് സമീപമാണ് അപകടമുണ്ടായത്. വൈദേഹി ആശുപത്രിയിലെത്തിച്ച് മൃതദേഹപരിശോധന നടത്തിയതിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ വൈറ്റ്ഫീൽഡ് ട്രാഫിക് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts