18000 ല്‍ അധികം ആളുകളെ”ബെഞ്ചില്‍”ഇരുത്തി കോഗ്നിസെന്റ്‌ ആളുകളെ പിരിച്ചു വിടാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് യുണിയന്‍ സര്‍ക്കാരിനെ സമീപിക്കുന്നു.

ബെം​ഗളുരു : അമേരിക്ക ആസ്ഥാനമായ ടെക് കമ്പനിയായ കോഗ്നിസന്റ്റ് 18000 ആളുകളെ ബെഞ്ചിലേക്ക് മാറ്റി പിരിച്ചു വിടാന്‍ ശ്രമം തുടങ്ങിയതായി കര്‍ണാടകയിലെ ഐ ടി യുണിയന്‍.

ഈ വിഷയവുമായി ബന്ധപ്പെട്ട് തൊഴില്‍ വകുപ്പിനെ സമീപിക്കാന്‍ ഇരിക്കുകയാണ് എന്നും അവര്‍ അറിയിച്ചു.

പ്രൊജക്റ്റ്‌കള്‍ ഒന്നും ഇല്ലാതെ ഇരിക്കുന്ന അവസ്ഥയെയാണ് ഐ ടി മേഖലയില്‍ ബെഞ്ച്‌ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്.ഇത്രയും ആള്‍ക്കാരേ ആദ്യം ബെഞ്ചിലേക്ക് മാറ്റുകയും പിന്നീട് രാജിവച്ചു പോകാന്‍ നിര്‍ബന്ധിക്കുകയുമാണ് കമ്പനി ചെയ്യുന്നത് എന്നാണ് യുണിയന്‍ ആരോപിക്കുന്നത്.

  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി

100 ല്‍ അധികം ജീവനക്കാര്‍ ഉള്ള കമ്പനി ലെഓഫ് പ്രഖ്യാപിക്കുമ്പോള്‍ തൊഴില്‍ വകുപ്പിന്റെ നിയമം നില നില്‍ക്കെ ഇതെല്ലാം കാറ്റില്‍ പ്രതിക്കൊണ്ടാണ് കമ്പനി ആളുകളെ പറഞ്ഞു വിടാന്‍ ശ്രമിക്കുന്നത് എന്ന് യുണിയന്‍ അറിയിച്ചു.

രാജി വക്കാന്‍ നിര്‍ബന്ധിച്ചാലും ഒരു ഘട്ടത്തിലും രാജി വച്ച് പോകരുത് എന്ന് കര്‍ണാടക സ്റ്റേറ്റ് ഐ ടി എമ്പ്ലോയീസ് യുണിയന്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
[masterslider id="10"]

Related posts