ടാറ്റൂ അടിക്കുന്നത് ലിംഫോമ എന്ന അപൂർവ കാൻസറിന് കാരണമാകുന്നുവെന്ന് പഠനം 

ടാറ്റൂകള്‍ അടിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി പുതിയ പഠനം.

ടാറ്റൂകള്‍ ലിംഫോമയെന്ന അപൂര്‍വ കാന്‍സറിന് കാരണമായേക്കാമെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്.

സ്വീഡനിലെ ലന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

വിഷയത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

ഈ മേഖലയില്‍ ധാരാളം ഗവേഷണങ്ങള്‍ നടന്നിട്ടില്ല.

അതുകൊണ്ട് ടാറ്റൂകളുടെ അമിതമായ ഉപയോഗം ദീര്‍ഘകാല പാര്‍ശ്വഫലങ്ങളുണ്ടാക്കുമോയെന്നതില്‍ പരിമിതമായ അറിവേയുള്ളുവെന്നും ഗവേഷകര്‍ പറയുന്നു.

ചര്‍മ്മത്തില്‍ കുത്തിവയ്‌ക്കുന്ന മഷിയിലെ കണങ്ങളുടെ വലിയൊരു ഭാഗം ലിംഫ് നോഡുകളില്‍ ചെന്നെത്തുന്നതായാണ് കണ്ടെത്തല്‍.

  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?

ലിംഫറ്റിക് സിസ്റ്റത്തില്‍ എത്തുന്ന ടാറ്റൂ മഷി ആരോഗ്യത്തെ ബാധിക്കുന്നു.

ഇവ വെളുത്ത രക്താണുക്കളെ (ലിംഫോസൈറ്റുകള്‍) ബാധിക്കുന്ന അപൂര്‍വമായ കാന്‍സറായ ലിംഫോമയ്‌ക്കുളള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ഗവേഷകര്‍ പഠനത്തില്‍ കണ്ടെത്തി.

2007-നും 2017-നും ഇടയില്‍ 20-നും 60-നും ഇടയില്‍ പ്രായമുള്ളവരില്‍ ലിംഫോമ രോഗനിര്‍ണയം നടത്തിയ സ്വീഡനിലെ എല്ലാവരെയും പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്വീഡനില്‍ ജനസംഖ്യയുടെ അഞ്ചില്‍ ഒരുശതമാനവും ടാറ്റു ചെയ്യുന്നവരാണ്.

നാഷണല്‍ ബോര്‍ഡ് ഓഫ് ഹെല്‍ത്ത് ആന്റ് വെല്‍ഫെയര്‍ പ്രകാരം, 20 മുതല്‍ 60 വയസ്സ് വരെ പ്രായമുള്ള 100,000 പേരില്‍ 22 പേര്‍ക്കും 2022 ല്‍ സ്വീഡനില്‍ ലിംഫോമ ഉണ്ടെന്ന് കണ്ടെത്തി.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

അതേസമയം, ടാറ്റൂകളുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ മനസിലാക്കാന്‍ ആഴത്തിലുള്ള പഠനം ആവശ്യമാണെന്നും ഗവേഷകര്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
[masterslider id="10"]

Related posts