പ്രജ്വലിന്റെ ലൈംഗികക്ഷമത പരിശോധിച്ച് മെഡിക്കൽ സംഘം

ബെംഗളുരു: ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക ക്ഷമതാ പരിശോധന അന്വേഷണ സംഘം നടത്തിയത് വിദേശ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള നൂതന രീതി പ്രകാരം.

രാജ്യത്തു പ്രചാരത്തിലുള്ള രീതിയില്‍ നിന്ന് വ്യത്യസ്തമായി നേരിട്ട് ലൈംഗിക ക്ഷമത പരിശോധിക്കാതെ പ്രതിയുടെ ശാരീരിക – മാനസിക – ലൈംഗിക അവസ്ഥകള്‍ മെഡിക്കല്‍ സംഘം വിലയിരുത്തിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് തയാറാക്കിയത്.

ബെംഗളുരുവിലെ അടല്‍ ബിഹാരി വാജ്‌പേയ് റിസർച്ച്‌ സെന്ററില്‍ ബുധനാഴ്ചയായിരുന്നു വിദഗ്ധ ഡോക്ടർമാരുടെ സംഘം പ്രജ്വലിനെ പരിശോധിച്ചത്.

  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം

ഫോറൻസിക്, സർജറി, യൂറോളജി, സൈക്യാട്രി , ഗൈനോക്കോളജി വകുപ്പുകളിലെ വിദഗ്ധർ ചേർന്നായിരുന്നു പരിശോധന.

പ്രജ്വലിനെതിരായ ലൈംഗിക പീഡന കേസില്‍ ദൃശ്യങ്ങള്‍ തെളിവായുണ്ടെങ്കിലും പ്രതിയുടെ മുഖം ഒരിടത്തും വ്യക്തമല്ല എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് തിരിച്ചടിയാകുന്നത്.

ദൃശ്യങ്ങളില്‍ വെളിവാകുന്ന ശരീര ഭാഗങ്ങള്‍ പ്രതിയുടേത് തന്നെയെന്ന് തെളിയിക്കപ്പെട്ടാല്‍ മാത്രമേ കാര്യമുള്ളു.

ലൈംഗിക ക്ഷമത പരിശോധിക്കുക എന്നതിലുപരി ഇക്കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്താൻ മെഡിക്കല്‍ സംഘം നല്‍കുന്ന റിപ്പോർട്ട് സഹായകമാകും.

  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...

കേസിന്റെ വിചാരണ നടക്കുന്ന ബെംഗളുരുവിലെ ജനപ്രതിനിധികളുടെ കോടതിയില്‍ നിന്ന് സി ആർ പി സി 53 ( എ ) പ്രകാരം അനുകൂല ഉത്തരവ് സമ്പാദിച്ചാണ് എസ് ഐ റ്റി പ്രതി പ്രജ്വല്‍ രേവണ്ണയെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയനാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
[masterslider id="10"]

Related posts