കോടികളുടെ അഴിമതി; ഉദ്യോഗസ്ഥന്റെ ആത്മഹത്യ കുറിപ്പിൽ വെളിപെടുത്തൽ 

ബെംഗളൂരു: വനവാസി വിഭാഗങ്ങള്‍ക്കുള്ള ഫണ്ടില്‍ തിരിമറി നടത്തിയ സംഭവത്തില്‍ വിവാദം രൂക്ഷമായതോടെ ചുമതലയില്‍ നിന്നൊഴിഞ്ഞ് പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി ബി.നാഗേന്ദ്ര.

ശിവമോഗയില്‍ ജീവനൊടുക്കിയ സർക്കാർ ഉദ്യോഗസ്ഥന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതാണ് രാജി വയ്‌ക്കാൻ മന്ത്രി നിർബന്ധിതനായത്.

കർണാടക മഹർഷി വാത്മീകി ഷെഡ്യൂള്‍ഡ് ട്രൈബ്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിലെ അക്കൗണ്ട് സൂപ്രണ്ടായിരുന്ന പി. ചന്ദ്രശേഖറായിരുന്നു ജീവനൊടുക്കിയത്.

മെയ് 26നായിരുന്നു സംഭവം.

സംസ്ഥാന സർക്കാർ നടത്തുന്ന സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്നും 187 കോടി രൂപ അനധികൃതമായി തിരിമറി നടത്തിയെന്നും അതിലെ 88 കോടി രൂപ പല പ്രമുഖ ഐടി കമ്പനികളിലെ അക്കൗണ്ടുകളിലേക്കും മാറ്റിയെന്നുമായിരുന്നു ആത്മഹത്യാക്കുറിപ്പില്‍ വെളിപ്പെടുത്തിയത്.

  'സോണിയ ഗാന്ധി എന്നിൽ വിശ്വാസമർപ്പിച്ചു, രാഹുൽ നിരന്തര മാർഗ്ഗദർശിയാണ്'; രാഷ്ട്രീയ യാത്രയെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹകരണ ബാങ്കിലേക്കും ഫണ്ട് തിരിമറി ചെയ്തിട്ടുണ്ടെന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

നാഗേന്ദ്രയുടെ വകുപ്പ് നേരിട്ട് നിയന്ത്രിക്കുന്ന പട്ടികജാതി വികസന കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് തട്ടിപ്പ് നടന്നത്.

കൂടാതെ ഉന്നത ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെയും പേര് ആത്മഹത്യാക്കുറിപ്പില്‍ ചന്ദ്രശേഖർ പരാമർശിച്ചിരുന്നു.

വ്യക്തിപരമായ നേട്ടത്തിനായി ഫണ്ട് തിരിമറി നടത്തുന്നതിന് തന്നെ കരുവാക്കിയെന്നും ഇതിന്റെ പേരില്‍ ഏറെ പീഡനങ്ങള്‍ ഏറ്റുവാങ്ങിയെന്നും ചന്ദ്രശേഖർ വെളിപ്പെടുത്തി.

  മക്കളെ അറിഞ്ഞ ജവാന് മോഡിഫിക്കേഷന്‍

ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതോടെ അഴിമതി ആരോപണം ശക്തമാവുകയും രാജി വയ്‌ക്കാൻ നിർബന്ധിതനാവുകയുമായിരുന്നു മന്ത്രി.

പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിക്ക് നേരായ അഴിമതി ആരോപണം സർക്കാരിനെ പ്രതിന്ധിയിലാക്കിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ
[masterslider id="10"]

Related posts