സ്കൂൾ അധ്യാപിക ജീവനൊടുക്കി; പിന്നാലെ മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു 

പാലക്കാട്‌: അധ്യാപിക ആത്മഹത്യ ചെയ്തതിന് പിന്നാലെ മകളും ആത്മഹത്യ ശ്രമം നടത്തി.

പരുതൂർ മൂർക്കതൊടിയില്‍ സജിനിയാണ് മരിച്ചത്.

സജിനി വെസ്റ്റ് കൊടുമുണ്ട ഗവണ്‍മെന്റ് ഹൈസ്കൂളിലെ യു.പി. വിഭാഗം അധ്യാപികയായിരുന്നു.

അമ്മയുടെ മരണത്തിന് പിന്നാലെയാണ് സജിനിയുടെ മകളും ആത്മഹത്യക്ക് ശ്രമിച്ചത്.

നിലവിൽ മകള്‍ പട്ടാമ്പി ആശുപത്രിയില്‍ ചികിത്സയിലാണ്.

കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം.

  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

വീടിനകത്ത് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് 44 കാരിയായ സജിനിയെ കണ്ടെത്തിയത്.

മകളാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പിന്നാലെ ഇവരെ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഇതിന് ശേഷമാണ് അമിതമായി ഗുളികകള്‍ കഴിച്ച നിലയില്‍ മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അമ്മയും മകളും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായിരുന്നുവെന്നാണ് വിവരം.

ഇതിന് പിന്നാലെയാണ് അധ്യാപികയായ സജിനി ജീവനൊടുക്കിയതെന്ന് പോലീസ് സംശയിക്കുന്നു.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

അമ്മയുടെ മരണം ഉണ്ടാക്കിയ ആഘാതമാണ് മകളെയും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും പോലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
[masterslider id="10"]

Related posts