ലോക്സഭാ തെരഞ്ഞെടുപ്പിൽ മോഹൻലാലിനെ ബിജെപി ടിക്കറ്റില്‍ മത്സരിപ്പിക്കാൻ ആർഎസ്എസ് പദ്ധതി

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ചലച്ചിത്രതാരം മോഹന്‍ലാലിനെ ബിജെപി ടിക്കറ്റിൽ മത്സരിപ്പിക്കാന്‍ ശ്രമമെന്ന് സൂചന.

ഇതുസംബന്ധിച്ച് ആര്‍എസ്എസ് നേതൃത്വം ശക്തമായ സ്വാധീനം ചെലുത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ നിന്നാകും മോഹന്‍ലാല്‍ മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‍.

എന്നാല്‍ ഒരു സ്ഥാനാർത്ഥിയായി മാത്രമല്ല സംഘ് ലാലിനെ പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തിന് ഒരു “സോഷ്യൽ ആക്റ്റിവിസ്റ്റ് പ്രൊഫൈൽ” ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും ആര്‍എസ്എസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

  പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും പാമ്പ്

മോഹന്‍ലാലിനെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നാണ് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം താന്‍ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത് സംബന്ധിച്ചുള്ള വാര്‍ത്തകളോട് നടന്‍ മോഹന്‍ലാല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജന്മാഷ്ടമിദിനത്തില്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച.

വിശ്വശാന്തി ഫൗണ്ടേഷന്റെ കീഴില്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനുള്ള ആലോചനകള്‍ പ്രധാനമന്ത്രിയുമായി മോഹന്‍ലാല്‍ പങ്കുവെച്ചതായും അതിന് എല്ലാവിധ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതായും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യ പിണങ്ങിപ്പോയി, ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണിയുമായി യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിണറായി പടിയിറങ്ങുന്നു; ഗവർണർക്ക് രാജിക്കത്ത് നൽകി
[masterslider id="10"]

Related posts

Click Here to Follow Us