സെയില്‍സ് സ്റ്റാഫും ക്യാഷറുമില്ലാത്തൊരു കട!

കൊച്ചി: തിരക്കുള്ള കടയില്‍ നിന്ന് കണ്ണൊന്നു തെറ്റിയാല്‍ മോഷണം ഉറപ്പാണ്. അതും സെയില്‍സ് സ്റ്റാഫിന്‍റെയും ക്യാഷറിന്‍റെയും മുന്‍പില്‍ തന്നെ. ഒരു കടയപ്പോള്‍ ആരുമില്ലാതെ 24 മണിക്കൂറും തുറന്നിരുന്നാലോ?

എന്നാല്‍, അങ്ങനെയൊരു കട തുറന്നിരിക്കുകയാണ് ഏറണാകുളത്തെ ഗോള്‍ഡ്‌ സൂക് മാളില്‍.  ആമസോണ്‍ ഇന്‍ ലോകത്തിന് മുന്നില്‍ വെച്ച നൂതന ആശയം കേരളത്തില്‍ യാഥാര്‍ഥ്യമാക്കിയതാകട്ടെ മലയാളികളായ ടെക്കികളും. സെയില്‍സ് സ്റ്റാഫോ ക്യാഷറോയില്ലാത്ത ഈ കടയില്‍ ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വന്ന് സാധനങ്ങള്‍ വാങ്ങാവുന്നതാണ്.

നിർമിത ബുദ്ധിയുടെയും സെൻസറുകളുടെയും സഹായത്തോടെയാണ് വാട്ട് എ സെയില്‍ എന്നാ ഈ ഓട്ടോമാറ്റിക്  സ്റ്റോറിന്‍റെ പ്രവർത്തനം നടക്കുക. സൂപ്പർമാർക്കറ്റിലെ റാക്കിൽ നിന്ന് ഇഷ്ടമുള്ള സാധനങ്ങളെടുത്ത്, ബില്ലടിച്ച് പണമടക്കാൻ കാത്തു നിൽക്കാതെ വീട്ടിലേക്ക് പോകാം. ഇത്തരത്തിലുള്ള ഷോപ്പിംഗ് അനുഭവമാണ് വാട്ട് എ സെയിൽ സമ്മാനിക്കുന്നത്.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

മൊബൈൽ ആപ്ലിക്കേഷനിൽ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഈ സ്റ്റോറില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനായി ഉപഭോക്താവ് മൊബൈൽ ആപ്ലിക്കേഷൻ ക്രഡിറ്റ് കാർഡുമായി ബന്ധിപ്പിക്കുകയോ, ആപ്പിലെ ഇ-വാലറ്റിൽ മുൻകൂറായി പണം നിറയ്ക്കുകയോ വേണം.

മൊബൈൽ ആപ്പിൽ നിന്ന് ക്യു ആർ കോഡ് സ്കാൻ ചെയ്താൽ സൂപ്പർമാർക്കറ്റിന് അകത്തേക്ക് കയറാം. റാക്കിൽ നിന്ന് ഉപഭോക്താവ് ഓരോ സാധനം എടുക്കുമ്പോഴും അകൗണ്ടിൽ നിന്ന് അതിന്‍റെ പണം ഈടാക്കിക്കൊണ്ടിരിക്കും. സാധനം റാക്കിൽ തിരിച്ചു വച്ചാൽ അതിന്‍റെ തുക അകൗണ്ടില്‍ തിരിച്ചെത്തുകയും ചെയ്യും.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

കടയിൽ ലഭ്യമായ ഉൽപ്പന്നങ്ങളുടെ വിലയും വിശദാംശങ്ങളും മൊബൈൽ ആപ്പിൽ ലഭ്യമാണ്. ഇതിനു പുറമേ വാങ്ങിയ സാധനങ്ങളുടെ ബില്ലും മൊബൈൽ ആപ്പിലൂടെ നൽകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും  ആപ്പിള്‍ സ്റ്റോറില്‍ നിന്നും ഈ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts