നില മെച്ചപ്പെടുത്തി ബിജെപി;വലിയ നഷ്ട്ടമില്ലാതെ ജെഡിഎസ്;നഷ്ട്ടം കോണ്‍ഗ്രസിന്‌ തന്നെ.

ബെംഗളൂരു: ഏതാനും മണ്ഡലങ്ങളില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ഫലം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ബി ജെ പി നില മെച്ചപ്പെടുത്തി.2013 ല്‍ 683 സീറ്റുകള്‍  875 ആക്കി ഉയര്‍ത്തി ബിജെപി കോണ്‍ഗ്രസിന്‌ ഉണ്ടായിരുന്നത്  1014 സീറ്റ് ആയിരുന്നു അത്  946 ആയി കുറഞ്ഞു,ജെ ഡി എസ്സിന് ഉണ്ടായിരുന്ന  361 സീറ്റുകള്‍  345 ആയി കുറഞ്ഞു. 214 സീറ്റ് ഉണ്ടായിരുന മറ്റുള്ളവര്‍  361 ആയി ഉയര്‍ന്നു.  

Read More

സെയില്‍സ് സ്റ്റാഫും ക്യാഷറുമില്ലാത്തൊരു കട!

കൊച്ചി: തിരക്കുള്ള കടയില്‍ നിന്ന് കണ്ണൊന്നു തെറ്റിയാല്‍ മോഷണം ഉറപ്പാണ്. അതും സെയില്‍സ് സ്റ്റാഫിന്‍റെയും ക്യാഷറിന്‍റെയും മുന്‍പില്‍ തന്നെ. ഒരു കടയപ്പോള്‍ ആരുമില്ലാതെ 24 മണിക്കൂറും തുറന്നിരുന്നാലോ? എന്നാല്‍, അങ്ങനെയൊരു കട തുറന്നിരിക്കുകയാണ് ഏറണാകുളത്തെ ഗോള്‍ഡ്‌ സൂക് മാളില്‍.  ആമസോണ്‍ ഇന്‍ ലോകത്തിന് മുന്നില്‍ വെച്ച നൂതന ആശയം കേരളത്തില്‍ യാഥാര്‍ഥ്യമാക്കിയതാകട്ടെ മലയാളികളായ ടെക്കികളും. സെയില്‍സ് സ്റ്റാഫോ ക്യാഷറോയില്ലാത്ത ഈ കടയില്‍ ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വന്ന് സാധനങ്ങള്‍ വാങ്ങാവുന്നതാണ്. നിർമിത ബുദ്ധിയുടെയും സെൻസറുകളുടെയും സഹായത്തോടെയാണ് വാട്ട് എ സെയില്‍ എന്നാ ഈ ഓട്ടോമാറ്റിക് …

Read More

ലോക്സഭാ തെരഞ്ഞെടുപ്പിൽ മോഹൻലാലിനെ ബിജെപി ടിക്കറ്റില്‍ മത്സരിപ്പിക്കാൻ ആർഎസ്എസ് പദ്ധതി

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ചലച്ചിത്രതാരം മോഹന്‍ലാലിനെ ബിജെപി ടിക്കറ്റിൽ മത്സരിപ്പിക്കാന്‍ ശ്രമമെന്ന് സൂചന. ഇതുസംബന്ധിച്ച് ആര്‍എസ്എസ് നേതൃത്വം ശക്തമായ സ്വാധീനം ചെലുത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ നിന്നാകും മോഹന്‍ലാല്‍ മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‍. എന്നാല്‍ ഒരു സ്ഥാനാർത്ഥിയായി മാത്രമല്ല സംഘ് ലാലിനെ പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തിന് ഒരു “സോഷ്യൽ ആക്റ്റിവിസ്റ്റ് പ്രൊഫൈൽ” ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും ആര്‍എസ്എസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മോഹന്‍ലാലിനെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നാണ് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം താന്‍ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത്…

Read More

ദക്ഷിണേന്ത്യയില്‍ വിജയക്കൊടി പാറിക്കാന്‍ വെമ്പുന്ന ബിജെപിയുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി

കര്‍ണാടക: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ വിജയക്കൊടി പാറിക്കാന്‍ വെമ്പുന്ന ബിജെപിയ്ക്ക് കര്‍ണാടക തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി. സംസ്ഥാനത്ത് കൂടുതല്‍ സീറ്റുകള്‍നേടി കോണ്‍ഗ്രസ്‌  ഏറ്റവും വലിയ ഒറ്റകക്ഷിയായി. കര്‍ണാടകയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 2527 വാര്‍ഡുകളില്‍  946 സീറ്റില്‍ കോണ്‍ഗ്രസ്‌ വിജയിച്ചു. ബിജെപിയ്ക്ക് 875 സീറ്റിലാണ്‌ വിജയിക്കാനായത്. അതേസമയം, നിയമസഭാ സഖ്യകക്ഷിയായ ജെഡിഎസ് 345 സീറ്റിലും വിജയിച്ചു. കര്‍ണാടകയിലെ വിജയം സഖ്യ സര്‍ക്കാരിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് വിളിച്ചറിയിക്കുന്നത്. 1291 സീറ്റുകളാണ് കോണ്‍ഗ്രസും ജെഡിഎസും കൈക്കലാക്കിയത്. അതേസമയം, സഖ്യ സര്‍ക്കാരിന്‍റെ ഭരണത്തില്‍…

Read More

സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ റെയില്‍വേ നിര്‍ത്തലാക്കി

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് റെയില്‍വെ നല്‍കിയിരുന്ന സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ത്തലാക്കി. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാട് വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഐആര്‍ടിസി സൗജന്യ ഇന്‍ഷുറന്‍സ് നല്‍കി തുടങ്ങിയത്. ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമുള്ളവര്‍ ടിക്കറ്റിനൊപ്പം ഇനി മുതല്‍ 68 പൈസ പ്രീമിയമായി നല്‍കണം. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമെ ഇനി ഇന്‍ഷുറന്‍സ് ഉള്ളു. അഞ്ചുവയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാര്‍ക്കും യാത്ര ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ട്രെയിന്‍ അപകടത്തില്‍ യാത്രക്കാരന്‍ മരിച്ചാല്‍ പരമാവധി ലഭിക്കുന്ന തുക 10 ലക്ഷം രൂപയാണ്. അംഗവൈകല്യം സംഭവിച്ചാല്‍ 7.5 ലക്ഷം…

Read More

കര്‍ണാടകയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ഷര്‍ട്ട് അഴിച്ചുള്ള ആഹ്ലാദപ്രകടനം വൈറല്‍!

ബെംഗളൂരു: കര്‍ണാടകയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ച ബിജെപി സ്ഥാനാര്‍ഥിയുടെ ഷര്‍ട്ട് അഴിച്ചുള്ള ആഹ്ലാദപ്രകടനം വൈറല്‍! ബാഗല്‍കോട്ടെ മുന്‍സിപ്പല്‍ കൗണ്‍സില്‍ പത്തൊന്‍പതാം വാര്‍ഡ്‌ സ്ഥാനാര്‍ത്ഥി വീരപ്പ സിരാഗന്നവാര്‍ ആണ് ജയിച്ചതറിഞ്ഞ് സ്വന്തം ഷര്‍ട്ട് അഴിച്ചു ആഹ്ലാദപ്രകടനം നടത്തിയത്. #WATCH: Veerappa Siragannavar, BJP candidate from ward No. 19 of Bagalkote municipal council, celebrates his victory in the urban local body polls by removing his shirt. #Karnataka pic.twitter.com/hUl7PnCG6W — ANI (@ANI) September 3,…

Read More

ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു

വ്യാപാരം തുടങ്ങിയപ്പോള്‍ നേട്ടത്തിലായിരുന്ന സൂചികകള്‍ നിമിഷനേരംകൊണ്ട് നഷ്ടത്തിലായി. സെന്‍സെക്‌സ് 60 പോയന്റ് താഴ്ന്ന് 38231 ലും നിഫ്റ്റി 33 പോയന്റ് നഷ്ടത്തില്‍ 11545 ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 668 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 835 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. വേദാന്ത, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹിന്‍ഡാല്‍കോ, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ…

Read More

ഗതാഗതക്കുരുക്കൊഴിയാതെ ഔട്ടർ റിങ് റോഡ് ഭാഗങ്ങൾ;  സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കണം.

ബെംഗളൂരു: ഗതാഗതക്കുരുക്കൊഴിയാതെ ഔട്ടർ റിങ് റോഡ് ഭാഗങ്ങൾ. നമ്മ മെട്രോ നിർമാണം പുരോഗമിക്കുന്ന ഭാഗങ്ങളിൽ സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കണമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ). ഔട്ടർ റിങ് റോഡിൽ പ്രവർത്തിക്കുന്ന ഐടി കമ്പനികളുടെ അസോസിയേഷനുമായി ബിഎംആർസിഎൽ എംഡി അജയ് സേത്തിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി. ഐടി പാർക്കുകൾ ബിഎംടിസി ബസുകൾ വാടകയ്ക്ക് എടുത്ത് ജീവനക്കാരെ എത്തിച്ചാൽ സ്വകാര്യ വാഹനങ്ങളുടെ തിരക്ക് കുറയ്ക്കാൻ സാധിക്കും. ഇതിനായി ബസുകൾ ലഭ്യമാക്കുന്നത് സംബന്ധിച്ച് അധികൃതരുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. നിലവിൽ ഐടി പാർക്കുകളിലേക്ക് എത്തുന്ന കാറുകളും മാക്സി കാബുകളുമാണ്…

Read More

ഈ മാളുകളില്‍ കയറുന്നതിന് മുന്‍പ് ഒരു നിമിഷം ചിന്തിക്കുക!റോയൽ മീനാക്ഷിമാൾ,ലിഡോ മാൾ,വേഗ സിറ്റി മാൾ,റോക്ക് ലൈൻ മാൾ അടക്കം 11 മാളുകളില്‍ സുരക്ഷാസംവിധാനങ്ങള്‍ അപര്യാപ്തം;അഗ്‌നിശമന വിഭാഗം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ബെംഗളൂരു: സുരക്ഷാസംവിധാനങ്ങളൊരുക്കാത്ത ബിബിഎംപി പരിധിയിലെ 11 മാളുകൾക്ക് അഗ്‌നിശമന വിഭാഗത്തിന്റെ കാരണം കാണിക്കൽ നോട്ടിസ്. മൂന്നു ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ മാളുകളുടെ പ്രവർത്തന അനുമതി റദ്ദാക്കുമെന്ന് അഗ്‌നിശമന വിഭാഗം എഡിജിപി: സുനിൽ അഗർവാൾ പറഞ്ഞു. അഗ്‌നിബാധയുണ്ടായാൽ രക്ഷപ്പെടാനുള്ള കവാടങ്ങൾ അടച്ച് അവിടെ പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കിയ മാളുകളുണ്ട്. ഇവ പൊളിച്ചു നീക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. ജാലഹള്ളി റോക്ക് ലൈൻ മാൾ, യശ്വന്തപുര വൈഷ്ണവി മാൾ, ഹുളിവാവ് വേഗ സിറ്റി മാൾ, റോയൽ മീനാക്ഷിമാൾ, രാജാജിനഗർ ഗോൾഡൻ ഹൈറ്റ്സ്, സർജാപുര റോഡ് ബാംഗ്ലൂർ സെൻട്രൽ…

Read More

സംസ്ഥാനാന്തര വാഹന മോഷ്ടാവായ ഉമാശങ്കർ 32 ഇരുചക്രവാഹനങ്ങളുമായി അറസ്റ്റിൽ.

ബെംഗളൂരു: സംസ്ഥാനാന്തര വാഹന മോഷ്ടാവായ ഉമാശങ്കറിനെ (41) സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. പതിനൊന്നു ലക്ഷം രൂപ വിലമതിക്കുന്ന 32 ഇരുചക്രവാഹനങ്ങളുമായാണ് അറസ്റ്റിലായതു.  ഇയാൾക്കെതിരെ 18 വാഹന മോഷണ കേസുകൾ ജെസി നഗർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More
Click Here to Follow Us