സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ റെയില്‍വേ നിര്‍ത്തലാക്കി

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് റെയില്‍വെ നല്‍കിയിരുന്ന സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ത്തലാക്കി. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാട് വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഐആര്‍ടിസി സൗജന്യ ഇന്‍ഷുറന്‍സ് നല്‍കി തുടങ്ങിയത്.

ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമുള്ളവര്‍ ടിക്കറ്റിനൊപ്പം ഇനി മുതല്‍ 68 പൈസ പ്രീമിയമായി നല്‍കണം. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമെ ഇനി ഇന്‍ഷുറന്‍സ് ഉള്ളു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

അഞ്ചുവയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാര്‍ക്കും യാത്ര ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ട്രെയിന്‍ അപകടത്തില്‍ യാത്രക്കാരന്‍ മരിച്ചാല്‍ പരമാവധി ലഭിക്കുന്ന തുക 10 ലക്ഷം രൂപയാണ്. അംഗവൈകല്യം സംഭവിച്ചാല്‍ 7.5 ലക്ഷം രൂപയും പരിക്കേറ്റാല്‍ രണ്ടുലക്ഷം രൂപയും ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts