ബെംഗളൂരു: സുരക്ഷാസംവിധാനങ്ങളൊരുക്കാത്ത ബിബിഎംപി പരിധിയിലെ 11 മാളുകൾക്ക് അഗ്‌നിശമന വിഭാഗത്തിന്റെ കാരണം കാണിക്കൽ നോട്ടിസ്. മൂന്നു ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ മാളുകളുടെ പ്രവർത്തന അനുമതി റദ്ദാക്കുമെന്ന് അഗ്‌നിശമന വിഭാഗം എഡിജിപി: സുനിൽ അഗർവാൾ പറഞ്ഞു.
അഗ്‌നിബാധയുണ്ടായാൽ രക്ഷപ്പെടാനുള്ള കവാടങ്ങൾ അടച്ച് അവിടെ പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കിയ മാളുകളുണ്ട്. ഇവ പൊളിച്ചു നീക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. ജാലഹള്ളി റോക്ക് ലൈൻ മാൾ, യശ്വന്തപുര വൈഷ്ണവി മാൾ, ഹുളിവാവ് വേഗ സിറ്റി മാൾ, റോയൽ മീനാക്ഷിമാൾ, രാജാജിനഗർ ഗോൾഡൻ ഹൈറ്റ്സ്, സർജാപുര റോഡ് ബാംഗ്ലൂർ സെൻട്രൽ മാൾ, ബ്രാൻഡ് ഫാക്ടറി, കനക്പുര റോഡിലെ റിലയൻസ് റീട്ടെയിൽസ്, അൾസൂർ ലിഡോ മാൾ, കെ.ജി റോഡിലെ പോത്തീസ് ടെക്സ്റ്റയിൽസ്, ബെന്നാർഘട്ടെ റോഡ് മോർ മാൾഎന്നിവയ്ക്കാണ് നോട്ടിസ് നൽകിയിട്ടുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.