വലിയ ആഘോഷമില്ലാതെ ഇന്ന് കർണാടകയിൽ സ്ത്രീകളുടെ ഉത്സവമായ വര മഹാലക്ഷ്മി ഹബ്ബ.

ബെംഗളൂൂരു : കർണാടകയിലെ പ്രധാന ഉൽസവമായ വര മഹാലക്ഷ്മി ഹബ്ബ ഇന്ന്.

ശ്രാവണമാസത്തിലെ ശുക്ലപക്ഷത്തിൽ അവസാനത്തെ വെള്ളിയാഴ്ചയാണ് ഐശ്വര്യത്തിൻ്റെ ദേവതയായ ലക്ഷ്മിയെ പൂജിച്ചു കൊണ്ടുള്ള വര മഹാലക്ഷ്മി പൂജ നടത്തുന്നത്.

ഇപ്പോൾ മഹാരാഷ്ട്രയിലുള്ള കുണ്ഡിന്യപുരിയിൽ താമസിച്ചിരുന്ന ചാരുമതി എന്ന് സ്ത്രീക്ക് സ്വപ്നത്തിൽ ലക്ഷ്മീ ദർശന സൗഭാഗ്യമുണ്ടാവുകയും ദേവിയുടെ നിർദ്ദേശപ്രകാരം അവരാണ് വരമഹാലക്ഷ്മീ പൂജ തുടങ്ങിവച്ചതും എന്നാണ് കഥ.

നഗരത്തിൽ കെആർ മാർക്കറ്റ് ഉൾപ്പെടെയുള്ള പ്രധാന വ്യാപാര കേന്ദ്രങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ നിരത്തിലെ കച്ചവടക്കാരിൽ നിന്നു പൂക്കളും പച്ചക്കറികളും വാങ്ങാൻ സാധാരണയിൽ കവിഞ്ഞ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

ക്ഷേത്രങ്ങളിലും വീടുകളിലും നടത്തുന്ന പ്രത്യേക പൂജകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ബിബിഎംപിയുടെ
നിർദേശം നിലവിലുണ്ട്.

സ്ത്രീകളുടെ ഉത്സവം കൂടിയായ വരമഹാലക്ഷ്മി പൂജയുടെ ഭാഗമായി വീടുകൾ പൂക്കൾകൊണ്ട് അലങ്കരിച്ച് പുതുവസ്ത്രങ്ങളണിഞ്ഞാണ് അതിഥികളെ വരവേൽക്കുന്നത്.

മല്ലേശ്വരം, ഗാന്ധിബസാർ, ജയനഗർ, യശ്വന്ത്പുര മാർക്കറ്റുകളിൽ ഇന്നലെ തിരക്ക് കൂടുതൽ ആയിരുന്നനു.

ആഘോഷത്തിന്റെ ഭാഗമായി പൂക്കളുടെ വില കുതിച്ചുയർന്നു.

ആവശ്യക്കാർ കൂടുതലുള്ള ചെണ്ടുമല്ലി, അരളി, ജമന്തി പൂക്കൾക്ക് നൂറു രൂപ വരെ വില ഉയർന്നിരുന്നു ഇന്നലെ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us