കോവിഡ് വാക്സിൻ പരീക്ഷണത്തിന് കർണാടകയിൽ അടുത്ത് തന്നെ തുടക്കമാവും.

ബെംഗളൂരു : കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ ആശ്വാസവാർത്തകളുമായി കോവിഡ് 19 വാക്സിൻ കൊവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന് കർണാടകയിൽ അടുത്ത് തന്നെ ജീവൻ രേഖ ആശുപത്രിയിൽ തുടക്കം കുറിക്കും.

വാക്സിൻ പരീക്ഷണത്തിനായുള്ള വളന്റിയേഴ്‌സ് നെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ജീവൻ രേഖ ആശുപത്രി നേരത്തെ തന്നെ തുടങ്ങിയിരുന്നു.

രാജ്യത്ത് വാക്സിൻ പരീക്ഷണത്തിനായി 12 നഗരങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 12 ആശുപത്രികളിലൊന്നാണ് ജീവൻ രേഖ ആശുപത്രി.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

കർണാടകയിൽ നിന്നും വാക്സിൻ പരീക്ഷണത്തിനായി തിരഞ്ഞെടുത്ത ഏക ആശുപത്രിയാണ് ഇത്. തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ഡൽഹി എ ഐ ഐ എം എസ് ഉൾപ്പടെ 5 ആശുപത്രികളിൽ വാക്സിൻ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.

200 വളന്റിയേഴ്‌സിൽ ആയിരിക്കും വാക്സിൻ പരീക്ഷണം നടത്തുക. ഇതിനായി 18 മുതൽ 55 വയസ് വരെയുള്ളവരെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
[masterslider id="10"]

Related posts