5000 കോടിയുടെ നിക്ഷേപവും 500000 പേർക്ക് തൊഴിലും; ഇലക്ട്രോണിക് സിറ്റിയിൽ ലൈഫ് സയൻസ് പാർക്കിന് മുഖ്യമന്ത്രി തറക്കല്ലിട്ടു.

ബെംഗളൂരു : ജൈവ സാങ്കേതിക വിദ്യ സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി
ഇലക്ട്രോണിക് സിറ്റിയിൽ ലൈഫ് സയൻസ് പാർക്കിന് മുഖ്യമന്ത്രി യെഡിയൂരപ്പ തറക്കല്ലിട്ടു.

5000 കോടിയുടെ നിക്ഷേപവും 50,0000 പേർക്ക് തൊഴിലുമാണ് പാർക്കിലുടെ ലക്ഷ്യമിടുന്നതെന്ന് യെഡിയൂരപ്പ പറഞ്ഞു.

  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

ലൈഫ് സയൻസ്, ബയോ ടെക്നോളജി മേഖലയിൽ രാജ്യത്ത് 35 ശതമാനവും ഏഷ്യയിൽ 9 ശതമാനവുമാണ്
കർണാടകയുടെ വിഹിതം.

പുതുതായി 200 സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ ലൈഫ് സയൻസ്വിഭാഗത്തിൽ റജിസ്ട്രർ ചെയ്തിട്ടുണ്ടെന്നും യെഡിയൂരപ്പ പറഞ്ഞു.

86 ഏക്കർ വരുന്ന പാർക്കിൽ ആദ്യഘട്ടത്തിൽ 52 ഏക്കറിലാണു കെട്ടിടങ്ങൾ നിർമിക്കുന്നത്.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്

10 ലക്ഷം ചതുരശ്ര അടിയിൽ നിർമിക്കുന്ന ആദ്യ കെട്ടിടം 2022 ഡിസംബറിൽ പൂർത്തിയാകും.

ബയോ ഇൻഫർമാറ്റിക്സ് ആൻഡ് അപ്ലെഡ് ബയോടെക്നോളജി ഗവേഷണ കേന്ദ്രം,ബയോ ഇന്നവേഷൻ കേന്ദ്രം എന്നിവ പാർക്കിന്റെ ഭാഗമായി ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്
[masterslider id="10"]

Related posts