അശ്ലീല വെബ്‌സൈറ്റില്‍ വിദ്യാർഥികളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: അശ്ലീല വെബ്‌സൈറ്റില്‍ കോളേജ് വിദ്യാർഥികളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ടെക്കികളായ അജയ് തനികാചലം(27) വികാസ് രഗോഥം(27) എന്നിവരെയാണ് സിറ്റി ക്രൈംബ്രാഞ്ചിന്റെ സൈബർ വിങ് അറസ്റ്റ് ചെയ്തത്. ഇവരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

നഗരത്തിലെ കോളേജ് വിദ്യാർഥികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റിൽനിന്ന് നീക്കം ചെയ്തതായും പോലീസ് അറിയിച്ചു. നഗരത്തിലെ കോളേജ് വിദ്യാർഥികളുടെയും അധ്യാപികമാരുടെയും സാമൂഹികമാധ്യമങ്ങളിലെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തായിരുന്നു അശ്ലീല വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നത്.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റിൽ പ്രചരിപ്പിച്ച സംഭവത്തിൽ വിദ്യാർഥി കൂട്ടായ്മകളും രക്ഷിതാക്കളും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. മുപ്പതിലേറെ വിദ്യാർഥികളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചതായി പോലീസ് കണ്ടെത്തി. ഒരു കോളേജിലെ മാത്രമല്ല, നഗരത്തിലെ പല കോളേജുകളിലെയും വിദ്യാർഥികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ പ്രചരിക്കുന്നതായാണ് വിവരം. ഗുരുതരമായ വിഷമായതിനാൽ സിറ്റി പോലീസ് സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?
[masterslider id="10"]

Related posts