വായ്പ തിരിച്ചടച്ചിട്ടും ഭീഷണി, ഒടുവിൽ ബാങ്ക് നൽകേണ്ടി വന്ന നഷ്ടപരിഹാരം 2 ലക്ഷം

ബെംഗളൂരു: വായ്പ തിരിച്ചടച്ചിട്ടും ഭീഷണി ലഭിച്ച 75 വയസുകാരന് ബാങ്ക് അധികൃതർ 2 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി നിർദ്ദേശം. കൂടാതെ നിയമ നടപടികൾക്കായി 10000 രൂപയും നൽകണമെന്ന്  കോടതി വിധിയിൽ പറയുന്നു.

കോറമംഗല സ്വദേശി ലോക്‌നാഥ്‌ ജയകുമാറിനാണ് കോടതിയുടെ അനുകൂല വിധി ലഭിച്ചത്.

ക്രെഡിറ്റ് കാർഡ് വായ്പയുടെ അവസാന തിയ്യതിയ്ക്ക് മുമ്പ് ജയകുമാർ ബാങ്കിൽ എത്തി പണം അടച്ചിരുന്നു. എന്നാൽ പണം അടച്ചില്ലെന്ന് ആരോപിച്ച് ബാങ്കിന്റെ കസ്റ്റമർ കെയർ ജീവനക്കാരൻ ജയകുമാറിനെ നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. തുടർന്നാണ് ജയകുമാർ പരാതി നൽകിയത്. ആദ്യം ബാങ്കിൽ പരാതിപ്പെട്ടെങ്കിലും ഭീഷണി തുടർന്നപ്പോൾ കോടതിയെ സമീപിക്കുകയായിരുന്നു. ശേഷം തെറ്റ് പറ്റിയതായി ബാങ്ക് കോടതിയിൽ സമ്മതിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരസഭകളുടെ അനാസ്ഥ: മരണക്കണക്കിൽ തുടർച്ചയായ ആറാം വർഷവും ബെംഗളൂരു ഒന്നാമത്
  കർണാടകയുടെ വടക്ക്, മധ്യ ഭാഗങ്ങളിൽ അതിരൂക്ഷമായി ഉഷ്ണതരംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us