ബെംഗളൂരു:കോവിഡ് -19 ലക്ഷണങ്ങളുമായി ആരെങ്കിലുമെത്തിയാൽ ഉടൻ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് ചട്ടം ലംഘിച്ച് കോവിഡ് -19 രോഗിയെ ആരോഗ്യവകുപ്പിനെ അറിയിക്കാതെ രഹസ്യമായി ചികിത്സിച്ച രണ്ടുഡോക്ടർമാർക്കും രോഗിയുടെ സഹോദരനുമെതിരേ പോലീസ് കേസെടുത്തു.
മംഗമ്മനപാളയയിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർമാരായ അൽത്താഫ് (43), അവിനാശ് സിങ് (46) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടുദിവസത്തിനുശേഷമാണ് ഇവർ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചത്.
തുടർന്ന് രോഗിയെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരു
ഡോക്ടർമാരെയും രോഗിയുടെ സഹോദരനെയും സർക്കാർ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.
ക്വാറന്റൈൻ കാലാവധി കഴിഞ്ഞാൽ ഇവർക്കെതിരേ കൂടുതൽ നടപടികളുണ്ടാകും.
രോഗിക്ക് ആദ്യഘട്ടത്തിൽ കാര്യമായ രോഗലക്ഷണങ്ങളൊന്നുമുണ്ടായില്ലെന്നാണ് ഡോക്ടർമാരുടെ വാദം.
കോവിഡ് -19 ആണെന്ന് സംശയം തോന്നിയ ഉടൻ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചതായും ഇവർ പറയുന്നു.
മുൻപും നഗരത്തിലെ സ്വകാര്യ ആശുപത്രികൾക്കെതിരേ കോവിഡ് രോഗികളുടെ വിവരം മറച്ചുവെച്ചതിന് കേസെടുത്തിട്ടുണ്ട്.
ഇത്തരം സംഭവങ്ങൾ അറിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.