കേരളത്തിലെ ലഹരി ലോകം നിയന്തിക്കുന്നത് ആ മലയാളി ആണ് ‘ പിടിയിലായ എസ്സെയുടെ വെളിപ്പെടുത്തൽ

ബെംഗളൂരു: കര്‍ണാടകയിലെ ആര്‍.കെ. പുരത്തെ ‘ആഫ്രിക്കന്‍ കോളനി’ കര്‍ണാടക പോലീസിന് പോലും കടന്നുചെല്ലാന്‍ ഭയക്കുന്ന ഒരിടമാണ്. ഇവിടെ നിന്നാണ് പ്രത്യാക്രമണത്തിന് ഒരു നിമിഷം പോലും നല്‍കാതെ, കേരളത്തിലേക്ക് കോടികള്‍ വിലമതിക്കുന്ന എം.ഡി.എം.എ നിര്‍മ്മിച്ച്‌ വില്പന നടത്തിയിരുന്ന നൈജീരിയന്‍ സ്വദേശി ഒക്കഫോര്‍ എസേ ഇമ്മാനുവലിനെ പാലാരിവട്ടം പോലീസ് സാഹസികമായി പിടികൂടിയത്.

കലൂരില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയിലായ കേസന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘം ആര്‍.കെ പുരത്ത് എത്തിയത്. കര്‍ണാടക പോലീസ് സ്ഥലം കാണിച്ചുനല്‍കി മടങ്ങിയപ്പോള്‍ എസേയ്ക്കായി വലവിരിച്ച്‌ പാലാരിവട്ടം സി.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കാത്തിരുന്നു. വാട്സ്‌ആപ്പ് കോളുകളിലൂടെ ഇയാളുടെ നീക്കങ്ങള്‍ കണ്ടെത്താനായിരുന്നെങ്കിലും എസേയുടെ ഫോട്ടോയോ മറ്റോ പോലീസിന് ലഭിച്ചിരുന്നില്ല. ആഫ്രിക്കന്‍ കോളനിയില്‍ നിന്ന് ആളുമാറി പിടികൂടിയാലുള്ള അപകടവും പോലീസിന് മുന്നിലുണ്ടായിരുന്നു.

കെട്ടിട ഉടമയില്‍ നിന്ന് എസേയുടെ താമസമുറി കണ്ടെത്തിയത് മാത്രമായിരുന്നു പോലീസിന്റെ ഒരേയൊരു കച്ചിത്തുരുമ്പ്. രാത്രിയോടെ സ്ഥലത്തെത്തിയ എസേയെ മിന്നല്‍ വേഗത്തില്‍ കീഴ്പ്പെടുത്തി സ്ഥലംവിടുകയായിരുന്നു പോലീസ്. കെമിക്കല്‍ എന്‍ജിനിയറിംഗ് ബിരുദധാരിയാണെന്ന് അവകാശപ്പെടുന്ന എസേ 2018 ലാണ് എഡ്യൂക്കേഷന്‍ വിസയിൽ രാജ്യത്തെത്തുന്നത്. പിന്നീട് ആഫ്രിക്കന്‍ കോളനിയില്‍ എത്തി. ലഹരിസംഘത്തിനായി എം.ഡി.എം.എ ‘കുക്ക് ചെയ്താണ്’ മയക്കുമരുന്ന് ഇടപാടിന്റെ തുടക്കം . പതിയെ കച്ചവടവും തുടങ്ങി. ലഹരിനിര്‍മ്മാണ കേന്ദ്രം കണ്ടെത്താനായിട്ടില്ല. കേരളത്തിലേക്കുള്ള ലഹരി ഇടപാട് നിയന്ത്രിക്കുന്നത് ഒരു മലയാളിയാണെന്ന് ഇയാളെ പിടികൂടി തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തി.ഇയാള്‍വഴി ലക്ഷങ്ങളുടെ കച്ചവടം അടുത്തിടെ മാത്രം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us