വായ്പാ തട്ടിപ്പ് നടത്തിയ നാല് യുവാക്കൾ പിടിയിൽ

ബെംഗളൂരു: ബിസിനസ് ലോൺ വാഗ്ദാനം ചെയ്ത് ആളുകളെ കബളിപ്പിച്ച നാലംഗ സംഘത്തെ നോർത്ത്-ഈസ്റ്റ് ഡിവിഷനിലെ സിഇഎൻ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സതീഷ് (24), ഉദയ് (24), ജയറാം (32), വിനയ് (26) എന്നിവർ മുമ്പ് ബാങ്കുകൾക്ക് കസ്റ്റമർ കെയർ സേവനം നൽകുന്ന ബിപിഒയിൽ ജോലി ചെയ്തിരുന്നവരാണ്. പീനിയയിൽ പിടിയിലായ പ്രതികൾ ദേശസാൽകൃത ബാങ്കുകളുടെ എക്‌സിക്യൂട്ടീവെന്ന വ്യാജേന ആളുകളെ വിളിച്ച് ബിസിനസ് ലോൺ വാഗ്ദാനം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. അവർ രേഖകൾ ശേഖരിക്കുകയും ഡോക്യുമെന്റ് വെരിഫിക്കേഷൻ കഴിഞ്ഞ് ഉടൻ വായ്പ അനുവദിക്കുമെന്ന് അവർക്ക് ഉറപ്പ്…

Read More

മാർച്ച്‌ 28,29 ന് ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം : 28,29 തിയ്യതികളിൽ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിൽ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ സംയുക്ത സംഘടനകളും സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. ബാങ്ക് സ്വകാര്യവൽകരണം, പുറം കരാർ എന്നിവ ഉപേക്ഷിക്കുക, കിട്ടാകടങ്ങൾ തിരിച്ചു പിടിക്കുക, നിക്ഷേപ പലിശ വർധിപ്പിക്കുക എന്നിവ ഉന്നയിച്ചാണ് പണിമുടക്കിനു ആഹ്വനം ചെയ്തത്.

Read More

ബാങ്ക് കവർച്ച ആറു കോടിയുമായി കവർച്ചക്കാർ കടന്നു

ബെംഗളൂരു: കർണാടകയിലെ ബെലഗാവിലുള്ള സഹകരണ ബാങ്കിൽ കവർച്ച നടന്നു. 6 കോടി വിലമതിക്കുന്ന സ്വർണവും പണവുമായി കവർച്ചക്കാർ കടന്നതായി പോലീസ് അറിയിച്ചു. 4.37 കോടി രൂപയും 1.63 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് പ്രതികൾ തട്ടിയെടുക്കുകയാണ് ഉണ്ടായത്. ബാങ്കിലെ സി സി ടി വി യും ഡി വി ആറും മോഷണത്തിൽ നഷ്ടപെട്ടിട്ടുണ്ട്. ബാങ്കുമായി ബന്ധപ്പെട്ട ആളുകളെ സംശയിക്കുന്നതായും പോലീസ് അറിയിച്ചു. ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണ്. ലോക്കർ തകർക്കാതെ ആണ് മോഷണം നടന്നിട്ടുള്ളത് ബാങ്കിനുള്ളിൽ നിർബന്ധിത പ്രവേശനവും ഉണ്ടായിട്ടില്ല…

Read More

നാളെ മുതൽ 5 ദിവസത്തേക്ക് ബാങ്കവധി

ബെംഗളൂരു: വിവിധ പൊതു അവധികൾ കാരണം നാളെ മുതൽ അടുത്ത 5 ദിവസത്തേക്ക് രാജ്യത്ത് പല സ്ഥലങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കുന്നതല്ല. വിശദമായ വിവരം ചുവടെ. നവംബർ 3: നരക ചതുർദശി – ബെംഗളൂരു നവംബർ 4: ദീപാവലി അമാവാസി (ലക്ഷ്മി പൂജ)/ദീപാവലി/കാളി പൂജ -അഗർത്തല, അഹമ്മദാബാദ്, ഐസ്വാൾ, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഡെറാഡൂൺ, ഗാംഗ്ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇംഫാൽ, ജയ്പൂർ, ജമ്മു, കാൺപൂർ, കൊച്ചി, കൊൽക്കത്ത , ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, പനാജി, പട്‌ന, റായ്പൂർ, റാഞ്ചി, ഷില്ലോംഗ്, ഷിംല,…

Read More

സെൽഫി ഭ്രമം; യുവാവ് പതിച്ചത് 140 അടി താഴ്ച്ചയിലേക്ക്, 12 മണിക്കൂറിന് ശേഷം തിരിച്ചെത്തി‌

ബെം​ഗളുരു; സെൽഫിയെടുക്കുന്നതിനിടെ യുവാവ് പതിച്ചത് 140 അടി താഴ്ച്ചയിലേക്ക്. പിന്നീട് 12 മണിക്കൂറുകൾക്ക് ശേഷം യുവാവിനെ രക്ഷപ്പെടുത്തി. ബെല​ഗാവി ​ഗോഖക് വെള്ളച്ചാട്ടത്തിനരികെ നിന്ന് സെൽഫിയെടുക്കുവാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്. കലബുറ​ഗി സ്വദേശിയായ ബാങ്ക് ജീവനക്കാരൻ പ്രദീപാണ് (28) അത്ഭുതകരമായി രക്ഷപ്പെട്ടത്. അഞ്ച് സുഹൃത്തുക്കളോടൊപ്പം സെൽഫിയെടുക്കുവാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. യുവാവ് പതിച്ചത് 140 അടി താഴ്ച്ചയിലേക്കായിരുന്നു. രാത്രിയായതിനാൽ പോലീസുകാരും സുഹൃത്തുക്കളും തിരച്ചിൽ നിർത്തി പോകുകയും എന്നാൽ പിറ്റെ ദിവസം രാവിലെ 3 മണിയോടെ ഫോൺ കണ്ടെത്തിയ പ്രദീപ് പാറക്കൂട്ടത്തിനിടക്ക് താൻ കുടുങ്ങി കിടക്കുകയാണെന്ന് സുഹൃത്തിനെ…

Read More

കർണ്ണാടക മിൽക്ക് ഫെഡറേഷന് ബാങ്ക് സ്ഥാപിക്കാൻ 100 കോടി; മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെം​ഗളുരു; കർണ്ണാടക മിൽക്ക് ഫെഡറേഷന് ബാങ്ക് സ്ഥാപിക്കാനായി 100 കോടി വകയിരുത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. കെഎംഎഫിന്റെ പത്ത് പുതിയ പദ്ധതികളുടെ ഉത്ഘാടനം നിർവഹിക്കവെയാണ് ഇക്കാര്യങ്ങൾ മുഖ്യമന്ത്രി അറിയിച്ചത്. ക്ഷീര കർഷകർക്ക് കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കുന്നതടക്കമുള്ള വിപുലമായ പദ്ധതികളാണ് ഇവയിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. ഹാസനിൽ കാലിത്തീറ്റ സംഭരണം, രാമന​ഗരയിൽ പാൽപ്പൊടി നിർമ്മാണ യൂണിറ്റ്, തൂമക്കുരു, ധർവാട് എന്നിവിടങ്ങളിൽ കാലിത്തീറ്റ നിർമ്മാണ പ്ലാന്റ് , ബെം​ഗളുരുവിൽ സെൻട്രൽ ടെസ്റ്റിംങ് ലാബ് എന്നിവയാണ് പുത്തൻ പദ്ധതികളിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയത്.

Read More

ബാങ്കുകൾക്കെതിരെ പ്രതിഷേധം ശക്തം

ബെം​ഗളുരു: ഒരു കുടുംബത്തിലെ 2 ലക്ഷം രൂപയുടെ കാർഷിക വായ്പ്പ എഴുതി തള്ളാനുള്ള ശ്രമങ്ങൾക്ക് തടസം നിൽകുന്ന ദേശസാൽകൃത, പൊതുമേഖലാ ബാങ്കുകൾക്കെതിരെ പ്രതിഷേധം ശക്തം. നിലവിൽ സഹകരണ ബാങ്കുകൾ മാത്രമാണ് വായ്പ എഴുതി തള്ളൽ നിർദേശം അം​ഗീകരിച്ചിട്ടുള്ളത്.

Read More

കാർഷിക വായ്പ തിരിച്ചടവ് മുടങ്ങി; കർഷകർക്കെതിരെ കൂട്ട അറസ്റ്റ് വാറന്റുമായി ബാങ്ക് രം​ഗത്ത്

ബെംഗളുരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ബെള​ഗാവിയിലെ കർഷകർക്ക് ബാങ്ക് വക കൂട്ട അറസ്റ്റ് വാറന്റ് ലഭിച്ചു. അറസ്റ്റ് വാററന്റിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബാങ്ക് ശാഖകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. കൊൽക്കത്ത ഒൻപതാം മെട്രോപൊളിറ്റൻ കോടതിയാണ് 180 കർഷകർക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്. കഴിഞ്ഞ 3 വർഷമായി അടവ് മുടങ്ങിയ കർഷകർക്കെതിരെയാണ് അറസ്റ്റ് നീക്കം . കടുത്ത വരൾച്ചയിൽ കൃഷി നഷ്ടമായി ജീവിക്കാൻ നിവൃത്തിയില്ലാത്ത കർഷകർക്കാണ് അറസ്റ്റ് വാറന്റ് ലഭിച്ചിരിക്കുന്നത്. 2019 ഫെബ്രുവരി 19 മുൻപ് അറസ്റ്റ് ചെയ്യാനാണ് ഉത്തരവ്.

Read More
Click Here to Follow Us