സർക്കാർ ഭവനം സ്വപ്നം കണ്ട് കുടിൽ പൊളിച്ചു, ശുചിമുറിയിൽ ഇല്ലായ്മകളോട് പൊരുതി ഒരു കുടുംബം

ബെം​ഗളുരു: അംബേദ്കർ ഭവന പദ്ധതിക്ക് കീഴിൽ സ്വന്തമായൊരു ഭവനം വാ​ഗ്ദാനം ചെയ്തപ്പോൾ സ്വന്തം കുടിൽ പൊളിച്ച് ഒരു വീടെന്ന സ്വപ്നത്തിനായി കാത്തിരുന്ന ഒബലപ്പയും (55) ഭാര്യ ലക്ഷ്മീനരസമ്മയും (45) ഇന്ന് അന്തിയുറങ്ങുന്നത് ബന്ധുവിന്റെ ശുചിമുറിയിൽ. വീടുവയ്ക്കാൻ സഹായം അനുവദിച്ചതിനെ തുടർന്നു കുടിൽ ഇടിച്ചുനിരത്തിയതാണ് വിനയായത്. വീടിനായി അടിത്തറ ഒരുക്കി ഫണ്ടിനായി നോക്കിയിരുന്ന നിർധന കുടുംബം ഒടുവിൽ തലചായ്ക്കാൻ ഇടമില്ലാതെ ബന്ധുവിന്റെ ശുചിമുറിയിൽ‍ അഭയം തേടുകയായിരുന്നു. ദമ്പതികളുടെ ദുർഗതി പുറത്തറിഞ്ഞതോടെ, ഉദ്യോഗസ്ഥരെത്തി ബന്ധുവീട്ടുകാരെ ഭയപ്പെടുത്തി ശുചിമുറി പൂട്ടിച്ചു..ഇവരുടെ ഏകമകൻ ബെംഗളൂരുവിൽ കൈവണ്ടിയിൽ പച്ചക്കറി കച്ചവടം നടത്തുന്നു.…

Read More

കാർഷിക വായ്പ തിരിച്ചടവ് മുടങ്ങി; കർഷകർക്കെതിരെ കൂട്ട അറസ്റ്റ് വാറന്റുമായി ബാങ്ക് രം​ഗത്ത്

ബെംഗളുരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ബെള​ഗാവിയിലെ കർഷകർക്ക് ബാങ്ക് വക കൂട്ട അറസ്റ്റ് വാറന്റ് ലഭിച്ചു. അറസ്റ്റ് വാററന്റിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബാങ്ക് ശാഖകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. കൊൽക്കത്ത ഒൻപതാം മെട്രോപൊളിറ്റൻ കോടതിയാണ് 180 കർഷകർക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്. കഴിഞ്ഞ 3 വർഷമായി അടവ് മുടങ്ങിയ കർഷകർക്കെതിരെയാണ് അറസ്റ്റ് നീക്കം . കടുത്ത വരൾച്ചയിൽ കൃഷി നഷ്ടമായി ജീവിക്കാൻ നിവൃത്തിയില്ലാത്ത കർഷകർക്കാണ് അറസ്റ്റ് വാറന്റ് ലഭിച്ചിരിക്കുന്നത്. 2019 ഫെബ്രുവരി 19 മുൻപ് അറസ്റ്റ് ചെയ്യാനാണ് ഉത്തരവ്.

Read More
Click Here to Follow Us