‘ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല’; അവാര്‍ഡ് വിവാദത്തില്‍ ഇന്ദ്രന്‍സ്

പത്തനംതിട്ട: ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പരസ്യമായി പ്രതികരിച്ച്‌ നടന്‍ ഇന്ദ്രന്‍സ് രംഗത്ത്. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല.’ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല. ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോം. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു. നല്ലൊരു സിനിമ ജൂറി കാണാതെ പോയെന്നും അതില്‍ തനിക്ക് വിഷമമുണ്ടെന്നുമാണ് മഞ്ജു പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. എന്തെങ്കിലും കാരണത്തിന്റെ പേരിലാണ് ആവാര്‍ഡില്‍ ഹോമിനെ…

Read More

പിഞ്ച് കുഞ്ഞുങ്ങളെ പൂട്ടിയിട്ട് അമ്മയും അച്ഛനും ജോലിക്ക് പോയി; സഹോദരങ്ങളായ 5 വയസുകാരനും, രണ്ട് വയസുകാരിക്കും കിടക്കക്ക് തീപിടിച്ച് ദാരുണ മരണം

ബെം​ഗളുരു: ഒരു നാടിനെയാകെ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ് സഹോദരങ്ങളായ പിഞ്ച് കു‍ഞ്ഞുങ്ങളുടെ മരണം. നേപ്പാൾ സ്വദേശികളും ഇലക്ട്രോണിക് സിറ്റി ബസപുര മെയിൻ റോഡിലെ താമസക്കാരുമായ ദേവേന്ദ്രയുടെയും, രൂപസിയുടെയും മക്കളായ സജൻ(5), ലക്ഷ്മി(2) എന്നിവരാണ് കിടക്കക്ക് തീപിടിച്ച് പുകയേറ്റ് മരിച്ചത്. മാതാപിതാക്കൾ ജോലിക്ക് പോയസമയത്താണ് ദാരുണസംഭവം നടന്നത്. സെക്യൂരിറ്റിയായി ജോലി ചെയ്യുകയാണ് പിതാവ് ദേവേന്ദ്ര. വീട്ടുജോലിക്ക് പോകുന്ന രൂപസി കുഞ്ഞുങ്ങളെ മുറിക്കകത്തിട്ട് പൂട്ടി മുൻവശവും പിറകുവശവും പൂട്ടിയാണ് ജോലിക്ക് പോയത്. അ​ഗ്നിബാധ ഉണ്ടായെങ്കിലും കുഞ്ഞുങ്ങൾക്ക് പുറത്തേക്ക് ഇറങ്ങി ഒാടാനാകാതിരുന്നത് ഇതിനാലാണ്. കനത്ത പുക ശ്വസിച്ച് അബോധാവസ്ഥയിലായി തീർന്ന കുഞ്ഞുങ്ങളെ…

Read More

സർക്കാർ ഭവനം സ്വപ്നം കണ്ട് കുടിൽ പൊളിച്ചു, ശുചിമുറിയിൽ ഇല്ലായ്മകളോട് പൊരുതി ഒരു കുടുംബം

ബെം​ഗളുരു: അംബേദ്കർ ഭവന പദ്ധതിക്ക് കീഴിൽ സ്വന്തമായൊരു ഭവനം വാ​ഗ്ദാനം ചെയ്തപ്പോൾ സ്വന്തം കുടിൽ പൊളിച്ച് ഒരു വീടെന്ന സ്വപ്നത്തിനായി കാത്തിരുന്ന ഒബലപ്പയും (55) ഭാര്യ ലക്ഷ്മീനരസമ്മയും (45) ഇന്ന് അന്തിയുറങ്ങുന്നത് ബന്ധുവിന്റെ ശുചിമുറിയിൽ. വീടുവയ്ക്കാൻ സഹായം അനുവദിച്ചതിനെ തുടർന്നു കുടിൽ ഇടിച്ചുനിരത്തിയതാണ് വിനയായത്. വീടിനായി അടിത്തറ ഒരുക്കി ഫണ്ടിനായി നോക്കിയിരുന്ന നിർധന കുടുംബം ഒടുവിൽ തലചായ്ക്കാൻ ഇടമില്ലാതെ ബന്ധുവിന്റെ ശുചിമുറിയിൽ‍ അഭയം തേടുകയായിരുന്നു. ദമ്പതികളുടെ ദുർഗതി പുറത്തറിഞ്ഞതോടെ, ഉദ്യോഗസ്ഥരെത്തി ബന്ധുവീട്ടുകാരെ ഭയപ്പെടുത്തി ശുചിമുറി പൂട്ടിച്ചു..ഇവരുടെ ഏകമകൻ ബെംഗളൂരുവിൽ കൈവണ്ടിയിൽ പച്ചക്കറി കച്ചവടം നടത്തുന്നു.…

Read More
Click Here to Follow Us