സംസ്ഥാനത്ത് അംബേദ്കർ സന്ദർശിച്ച 10 സ്ഥലങ്ങൾ വികസിപ്പിക്കാൻ 20 കോടി

ബെംഗളൂരു: ഡോ.ബി.ആർ.അംബേദ്കർ സന്ദർശിച്ച സംസ്ഥാനത്തുടനീളം വികസനത്തിനായി 10 സ്ഥലങ്ങൾ സംസ്ഥാന സർക്കാർ കണ്ടെത്തി. ബെലഗാവിയിലും ഹാസനിലുമുള്ള സ്ഥലങ്ങളും ഇതിൽ ഉൾപ്പെടുന്നു. ബെലഗാവിയിലെ ആദ്യ വികസന പദ്ധതിക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഈ മാസം തറക്കല്ലിടുമെന്ന് സാമൂഹികക്ഷേമ മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി പറഞ്ഞു. 10 സ്ഥലങ്ങളുടെ വികസനത്തിന് 20 കോടി രൂപ സർക്കാർ നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എസ്‌സി‌എസ്‌പി-ടി‌എസ്‌പി പദ്ധതികൾക്കും തന്റെ വകുപ്പിന്റെ മറ്റ് പദ്ധതികൾക്കും കീഴിലുള്ള പുരോഗതിയെക്കുറിച്ച് റിപ്പോർട്ടർമാരോട് വിശദീകരിച്ച മന്ത്രി, 2022-23 സാമ്പത്തിക വർഷത്തിൽ എസ്‌സി‌എസ്‌പി-ടിഎസ്‌പി പദ്ധതികൾ നടപ്പിലാക്കുന്നതിനായി സർക്കാർ…

Read More

അംബേദ്കറുടെ പടം മാറ്റാൻ ആവശ്യപ്പെട്ട ജഡ്ജിയുടെ സ്ഥലം മാറ്റി.

ബെംഗളൂരു: വേദിയിൽ നിന്ന് അംബേദ്കർ ചിത്രം നീക്കാൻ നിർദേശിച്ച കർണാടക റായ്ച്ചൂർ ജില്ലാ സെഷൻസ് ജഡ്ജിനെ സ്ഥലം മാറ്റി. റിപ്പബ്ലിക് ദിന പതാക ഉയർത്തൽ വേദിയിൽ നിന്നും അംബേദ്കർ ചിത്രം നീക്കാൻ നിർദേശിച്ചതിനാണ് ജഡ്ജിയായ മല്ലികാർജുന ഗൗഡയെ സ്ഥലം മാറ്റിയത്. ആരോപണവിധേയനായ ജ‍ഡ്ജിയെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ വിധാൻസൗധയിലേക്ക് കൂറ്റൻ പ്രതിഷേധ റാലി നടത്തിയിരുന്നു. റാലി ഫ്രീഡം പാർക്കിന് മുന്നിൽ വെച്ച് പൊലീസ് തടഞ്ഞു. എന്നാൽ സ്ഥലം മാറ്റൽ നടപടി അംഗീകരിക്കില്ലെന്നും ജോലിയിൽ നിന്ന് ജഡ്ജിനെ പിരിച്ചുവിടുന്നത്…

Read More

സർക്കാർ ഭവനം സ്വപ്നം കണ്ട് കുടിൽ പൊളിച്ചു, ശുചിമുറിയിൽ ഇല്ലായ്മകളോട് പൊരുതി ഒരു കുടുംബം

ബെം​ഗളുരു: അംബേദ്കർ ഭവന പദ്ധതിക്ക് കീഴിൽ സ്വന്തമായൊരു ഭവനം വാ​ഗ്ദാനം ചെയ്തപ്പോൾ സ്വന്തം കുടിൽ പൊളിച്ച് ഒരു വീടെന്ന സ്വപ്നത്തിനായി കാത്തിരുന്ന ഒബലപ്പയും (55) ഭാര്യ ലക്ഷ്മീനരസമ്മയും (45) ഇന്ന് അന്തിയുറങ്ങുന്നത് ബന്ധുവിന്റെ ശുചിമുറിയിൽ. വീടുവയ്ക്കാൻ സഹായം അനുവദിച്ചതിനെ തുടർന്നു കുടിൽ ഇടിച്ചുനിരത്തിയതാണ് വിനയായത്. വീടിനായി അടിത്തറ ഒരുക്കി ഫണ്ടിനായി നോക്കിയിരുന്ന നിർധന കുടുംബം ഒടുവിൽ തലചായ്ക്കാൻ ഇടമില്ലാതെ ബന്ധുവിന്റെ ശുചിമുറിയിൽ‍ അഭയം തേടുകയായിരുന്നു. ദമ്പതികളുടെ ദുർഗതി പുറത്തറിഞ്ഞതോടെ, ഉദ്യോഗസ്ഥരെത്തി ബന്ധുവീട്ടുകാരെ ഭയപ്പെടുത്തി ശുചിമുറി പൂട്ടിച്ചു..ഇവരുടെ ഏകമകൻ ബെംഗളൂരുവിൽ കൈവണ്ടിയിൽ പച്ചക്കറി കച്ചവടം നടത്തുന്നു.…

Read More
Click Here to Follow Us