അംബേദ്കറുടെ പടം മാറ്റാൻ ആവശ്യപ്പെട്ട ജഡ്ജിയുടെ സ്ഥലം മാറ്റി.

ബെംഗളൂരു: വേദിയിൽ നിന്ന് അംബേദ്കർ ചിത്രം നീക്കാൻ നിർദേശിച്ച കർണാടക റായ്ച്ചൂർ ജില്ലാ സെഷൻസ് ജഡ്ജിനെ സ്ഥലം മാറ്റി.

റിപ്പബ്ലിക് ദിന പതാക ഉയർത്തൽ വേദിയിൽ നിന്നും അംബേദ്കർ ചിത്രം നീക്കാൻ നിർദേശിച്ചതിനാണ് ജഡ്ജിയായ മല്ലികാർജുന ഗൗഡയെ സ്ഥലം മാറ്റിയത്. ആരോപണവിധേയനായ ജ‍ഡ്ജിയെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ വിധാൻസൗധയിലേക്ക് കൂറ്റൻ പ്രതിഷേധ റാലി നടത്തിയിരുന്നു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

റാലി ഫ്രീഡം പാർക്കിന് മുന്നിൽ വെച്ച് പൊലീസ് തടഞ്ഞു. എന്നാൽ സ്ഥലം മാറ്റൽ നടപടി അംഗീകരിക്കില്ലെന്നും ജോലിയിൽ നിന്ന് ജഡ്ജിനെ പിരിച്ചുവിടുന്നത് വരെ സമരം തുടരുമെന്നും സംവിധാന സംരക്ഷണ മഹാ ഒക്കൂട്ട ഓർഗനൈസിങ് സെക്രട്ടറി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts