സർക്കാർ ഭവനം സ്വപ്നം കണ്ട് കുടിൽ പൊളിച്ചു, ശുചിമുറിയിൽ ഇല്ലായ്മകളോട് പൊരുതി ഒരു കുടുംബം

ബെം​ഗളുരു: അംബേദ്കർ ഭവന പദ്ധതിക്ക് കീഴിൽ സ്വന്തമായൊരു ഭവനം വാ​ഗ്ദാനം ചെയ്തപ്പോൾ സ്വന്തം കുടിൽ പൊളിച്ച് ഒരു വീടെന്ന സ്വപ്നത്തിനായി കാത്തിരുന്ന ഒബലപ്പയും (55) ഭാര്യ ലക്ഷ്മീനരസമ്മയും (45) ഇന്ന് അന്തിയുറങ്ങുന്നത് ബന്ധുവിന്റെ ശുചിമുറിയിൽ.

വീടുവയ്ക്കാൻ സഹായം അനുവദിച്ചതിനെ തുടർന്നു കുടിൽ ഇടിച്ചുനിരത്തിയതാണ് വിനയായത്. വീടിനായി അടിത്തറ ഒരുക്കി ഫണ്ടിനായി നോക്കിയിരുന്ന നിർധന കുടുംബം ഒടുവിൽ തലചായ്ക്കാൻ ഇടമില്ലാതെ ബന്ധുവിന്റെ ശുചിമുറിയിൽ‍ അഭയം തേടുകയായിരുന്നു.

  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ

ദമ്പതികളുടെ ദുർഗതി പുറത്തറിഞ്ഞതോടെ, ഉദ്യോഗസ്ഥരെത്തി ബന്ധുവീട്ടുകാരെ ഭയപ്പെടുത്തി ശുചിമുറി പൂട്ടിച്ചു..ഇവരുടെ ഏകമകൻ ബെംഗളൂരുവിൽ കൈവണ്ടിയിൽ പച്ചക്കറി കച്ചവടം നടത്തുന്നു.

അടിത്തറ പരിശോധിച്ചശേഷം 1.65 ലക്ഷം അനുവദിച്ചതായി ഉദ്യോ​ഗസ്ഥർഅറിയിച്ചെങ്കിലും ഒരു രൂപ പോലും ഇവർക്ക് കൈമാറിയില്ല. ഇപ്പോൾ മറ്റൊരു ബന്ധുവിന്റെ വീടിന്റെ ഇറയത്ത് അഭയാർഥികളെപോലെ ജീവിക്കുകയാണ് ഈ നിർധന കുടുംബം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
[masterslider id="10"]

Related posts