സെൽഫി ഭ്രമം; യുവാവ് പതിച്ചത് 140 അടി താഴ്ച്ചയിലേക്ക്, 12 മണിക്കൂറിന് ശേഷം തിരിച്ചെത്തി‌

ബെം​ഗളുരു; സെൽഫിയെടുക്കുന്നതിനിടെ യുവാവ് പതിച്ചത് 140 അടി താഴ്ച്ചയിലേക്ക്. പിന്നീട് 12 മണിക്കൂറുകൾക്ക് ശേഷം യുവാവിനെ രക്ഷപ്പെടുത്തി.

ബെല​ഗാവി ​ഗോഖക് വെള്ളച്ചാട്ടത്തിനരികെ നിന്ന് സെൽഫിയെടുക്കുവാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്. കലബുറ​ഗി സ്വദേശിയായ ബാങ്ക് ജീവനക്കാരൻ പ്രദീപാണ് (28) അത്ഭുതകരമായി രക്ഷപ്പെട്ടത്.

അഞ്ച് സുഹൃത്തുക്കളോടൊപ്പം സെൽഫിയെടുക്കുവാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. യുവാവ് പതിച്ചത് 140 അടി താഴ്ച്ചയിലേക്കായിരുന്നു.

  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

രാത്രിയായതിനാൽ പോലീസുകാരും സുഹൃത്തുക്കളും തിരച്ചിൽ നിർത്തി പോകുകയും എന്നാൽ പിറ്റെ ദിവസം രാവിലെ 3 മണിയോടെ ഫോൺ കണ്ടെത്തിയ പ്രദീപ് പാറക്കൂട്ടത്തിനിടക്ക് താൻ കുടുങ്ങി കിടക്കുകയാണെന്ന് സുഹൃത്തിനെ വിളിച്ചറിയിച്ചതോടെ പോലീസും നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് രക്ഷിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts