സംസ്ഥാന അതിർത്തിയിൽ വാഹന പരിശോധന ശക്തമാക്കി 

കുമളി : കർണാടക മംഗളൂരുവിൽ ഓട്ടോയിൽ കുക്കർ സ്‌ഫോടനം ഉണ്ടായതിനെ തുടർന്ന് സംസ്ഥാന അതിർത്തിയിൽ പോലീസ് വാഹന പരിശോധന ശക്തമാക്കി.

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കും തിരിച്ചും പോകുന്ന മുഴുവൻ വാഹനങ്ങളും പരിശോധിക്കാൻ തമിഴ്നാട് ഡി.ജി.പി ശൈലേന്ദ്ര ബാബുവാണ് ഉത്തരവിട്ടത്. ഇതേ തുടർന്ന് തിങ്കളാഴ്ച സംസ്ഥാന അതിർത്തിയിലെ മുഴുവൻ റോഡുകളിലും തമിഴ്നാട് സംഘം കർശന വാഹന പരിശോധനയുമായി രംഗത്തെത്തി. ശബരിമല തീർത്ഥാടന കാലമായതിനാൽ വാഹനങ്ങളുടെ വൻ തിരക്കാണ് നിരത്തുകളിൽ. ചെറുതും വലുതുമായ മുഴുവൻ വാഹനങ്ങളും പോലീസ് സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. കുമളി അതിർത്തിയിൽ ഗുഢല്ലൂർ ഇൻസ്പെക്ടർ പിച്ചൈ മണിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആർസിബി വിജയഘോഷം അതിരുകടന്നു; പലയിടത്തും ആരാധകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts