യെദ്യൂരപ്പയുടെ അനുയായി കോൺഗ്രസിൽ 

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് കർണാടകത്തിൽ ബി ജെ പിയെ ഞെട്ടിച്ച് കോൺഗ്രസ്‌ . മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അനുയായിയുമായ യു ബി ബനകർ കോൺഗ്രസ്‌ പാർട്ടിയിലേക്ക്.

കോൺഗ്രസ്‌ അധ്യക്ഷൻ ഡികെ ശിവകുമാർ ബനകറിനെ  സ്വാഗതം ചെയ്തു.

കോൺഗ്രസ്‌ ആളൊഴിഞ്ഞ വീടാണെന്നും ആരും അവിടേക്ക് കയറില്ലെന്നുമായിരുന്നു പലരും വിമർശിച്ചിരുന്നത്. എന്നാൽ ഇനിയും നിരവധി നേതാക്കൾ ഉടൻ ചേരും’,ബനകറിന്റെ പാർട്ടി പ്രവേശനത്തിന് പിന്നാലെ ഡികെ ശിവകുമാർ പറഞ്ഞു. ബനകറിന്റെ വരവ് കോൺഗ്രസിന് ഗുണം  ചെയ്യുമെന്നും ശിവകുമാർ പറഞ്ഞു.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ ജില്ലയായ ഹവേരിയിൽ നിന്നുള്ള നേതാവാണ് ബനകർ. ഈ മാസം ആദ്യം ബി ജെ പിയുടെ പ്രാഥമിക അംഗത്വം ബനകർ രാജിവെച്ചിരുന്നു. കർണാടക സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷന്റെ ചെയർപേഴ്‌സൺ, കർണാടക വീരശൈവ-ലിംഗായത്ത് വികസന കോർപ്പറേഷന്റെ ഡയറക്ടർ പദവികളും അദ്ദേഹം ഒഴിഞ്ഞിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രി ബി സി പട്ടേലിന്റെ മണ്ഡലമായ ഹിരകേരൂരിൽ നിന്നും ബനകർ കോൺഗ്രസ്‌ ടിക്കറ്റിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎൽ കിരീടം; വിരാട് കോഹ്‌ലിയുടെയും അനുഷ്കയുടെയും നൃത്താഘോഷം, വീഡിയോ വൈറൽ
[masterslider id="10"]

Related posts