മംഗളൂരു സ്ഫോടനം, പ്രതി 5 ദിവസം കേരളത്തിൽ തങ്ങി, വിവിധ കേന്ദ്രങ്ങളിൽ പരിശോധന

ബെംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി ഷാരിഖ് ആലുവയിൽ എത്തിയതിൻറെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സെപ്റ്റംബർ 13 മുതൽ 18 വരെ അഞ്ച് ദിവസമാണ് ഷാരിഖ് ആലുവയിൽ തങ്ങിയത്. ആലുവയിലെ വിവിധ കേന്ദ്രങ്ങളിൽ എ ടി എസ് പരിശോധന നടത്തി. വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജൻസികളുടെ ഉന്നതതല യോഗം കൊച്ചിയിൽ ചേർന്നു.

ആലുവയിലെ ലോഡ്‌ജിലായിരുന്നു ഷാരിഖ് താമസിച്ചത്. ലോഡ്ജിലും ഇയാൾ എത്തിയ മറ്റ് സ്ഥലങ്ങളിലും റെയ്ഡ് നടത്തിയ എ ടി എസ് ലോഡ്ജ് ഉടമയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. അതേസമയം ആലുവയിലെ താത്കാലിക വിലാസം നൽകി ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ചില സാധനങ്ങൾ ഷാരിഖ് വാങ്ങി.

  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ

വണ്ണം കുറയ്ക്കുന്നതിനുള്ള ടമ്മി ട്രിമ്മറും ഫേസ് വാഷും വാങ്ങിയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്നും ആലുവയിൽ താമസിച്ചതെന്തിനാണെന്നും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലെ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

വിവിധ കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം കൊച്ചിയിലെ കേന്ദ്ര ഐ ബി ഓഫീസിൽ ചേർന്നു. റോ, ഐ ബി, എ ടി എസ് എന്നിവയുടെ സംയുക്ത യോഗം ചേർന്നാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്. പ്രതി ഷാരിഖ് മംഗളൂരിവിൽ ഓട്ടോറിക്ഷയിൽ നടത്തിയ കുക്കർ ബോംബ് സ്‌ഫോടനത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു
[masterslider id="10"]

Related posts