ബെംഗളൂരു: ബിസിനസ് ലോൺ വാഗ്ദാനം ചെയ്ത് ആളുകളെ കബളിപ്പിച്ച നാലംഗ സംഘത്തെ നോർത്ത്-ഈസ്റ്റ് ഡിവിഷനിലെ സിഇഎൻ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സതീഷ് (24), ഉദയ് (24), ജയറാം (32), വിനയ് (26) എന്നിവർ മുമ്പ് ബാങ്കുകൾക്ക് കസ്റ്റമർ കെയർ സേവനം നൽകുന്ന ബിപിഒയിൽ ജോലി ചെയ്തിരുന്നവരാണ്.
പീനിയയിൽ പിടിയിലായ പ്രതികൾ ദേശസാൽകൃത ബാങ്കുകളുടെ എക്‌സിക്യൂട്ടീവെന്ന വ്യാജേന ആളുകളെ വിളിച്ച് ബിസിനസ് ലോൺ വാഗ്ദാനം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. അവർ രേഖകൾ ശേഖരിക്കുകയും ഡോക്യുമെന്റ് വെരിഫിക്കേഷൻ കഴിഞ്ഞ് ഉടൻ വായ്പ അനുവദിക്കുമെന്ന് അവർക്ക് ഉറപ്പ് നൽകുകയും ചെയ്തു.
തട്ടിപ്പിനിരയായവരുടെ വിശ്വാസം സമ്പാദിച്ച ശേഷം, പ്രതികൾ വായ്പാ തുക അംഗീകരിച്ചതായി അവരെ അറിയിക്കുകയും പ്രോസസിംഗ് ഫീസ്, ഐടിആർ, ലോൺ കവർ ചെയ്യുന്നതിനുള്ള ഇൻഷുറൻസ് തുക എന്നിവ ഉൾപ്പെടെയുള്ള ചില നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അവരോട് പണം ആവശ്യപ്പെടുകയും ചെയ്യും. ലക്ഷങ്ങൾ പിരിച്ചെടുക്കുന്ന ഇവർ പിന്നീട് സിം കാർഡ് മാറ്റി മറ്റുള്ളവരെ കുടുക്കുകയായിരുന്നു
വ്യാജ പ്രവർത്തികൾ നടത്തിവന്നിരുന്ന വാടകവീട്ടിൽ നിന്ന് പ്രതികളെ പിടികൂടിയ പോലീസ് സംഘം നാല് മൊബൈൽ ഫോണുകളും ഏഴ് സിം കാർഡുകളും ഒന്നരലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടും പിടിച്ചെടുത്തു. ചതിക്കപ്പെട്ടു എന്ന് മനസിലാക്കിയ ആളുകളാണ് പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾ അറസ്റ്റിലായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.