ക്ഷേത്രങ്ങളിൽ ഇതരമതസ്ഥരായ കച്ചവടക്കാരെ വിലക്കണമെന്ന് ഹിന്ദു സംഘടനകൾ

ബെംഗളൂരു: ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് അഹിന്ദുക്കളായ കച്ചവടക്കാരെ വിലക്കണമെന്ന് ഹിന്ദുസംഘടനകൾ. തുമകൂരുവിലെ പ്രസിദ്ധമായ ഹുബ്ബി ഗോശാല ഗുബ്ബള്ളി ചന്നബസവേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രത്തിന്റെ നൂറുമീറ്റർ പരിസരത്ത് മറ്റു മതത്തിൽ പെട്ടവർ നേരിട്ടോ അല്ലാതെയോ കച്ചവടം നടത്തരുതെന്നും അതിനായി വിലക്കേർപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട് വി.എച്ച്.പി. ബജ്‌റംഗ്‌ദൾ പ്രവർത്തകർ ചേർന്ന് ഡെപ്യൂട്ടി കമ്മിഷണർക്ക് (കളക്ടർ) നിവേദനം നൽകി. മുസ്രായ് (ദേവസ്വം) വകുപ്പിന്റെ നിയമപ്രകാരം ക്ഷേത്രപരിസരത്ത് കച്ചവടംനടത്താൻ ഇതരമതസ്ഥർക്ക് കഴിയില്ലെന്ന് വി.എച്ച്.പി. തുമകൂരു ജില്ലാപ്രസിഡന്റ് ജി.കെ. ശ്രീനിവാസ് പറഞ്ഞു. ക്ഷേത്രത്തിൽ മൂന്നുദിവസത്തെ ഉത്സവത്തിന് വ്യാഴാഴ്ചയാണ് തുടക്കമായത്. ഇതരമതസ്ഥരായ കച്ചവടക്കാരെ വിലക്കണമെന്ന്‌ ആവശ്യമുയർന്നതോടെ…

Read More

ക്ഷേത്ര പരിസരത്ത് മുസ്ലീം വ്യാപാരികളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത ബാനറുകൾ നീക്കം ചെയ്ത് പോലീസ്

ബെംഗളൂരു: കദ്രി ശ്രീ മഞ്ജുനാഥ ക്ഷേത്ര മേളയിൽ മുസ്ലീങ്ങൾ ക്ഷേത്രത്തിന് സമീപം കച്ചവടവും വ്യാപാരവും നടത്തുന്നത് വിലക്കി സ്ഥാപിച്ച ബാനറുകൾ മംഗളൂരു പോലീസ് നീക്കം ചെയ്തു. വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും ചേർന്നാണ് ബാനറുകൾ സ്ഥാപിച്ചതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ജനുവരി 15 ന് ആരംഭിച്ച മേള ജനുവരി 21 ന് സമാപിക്കുകയും ചെയ്തു ഹിന്ദുമതത്തിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വസിക്കുന്ന വ്യാപാരികൾക്ക് മാത്രമേ ക്ഷേത്രത്തിൽ കച്ചവടവും വ്യാപാരവും തുടരാൻ അനുവദിക്കൂ എന്നും ബാനറുകളിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, മതകാര്യ എൻഡോവ്‌മെന്റ് വകുപ്പിന്റെ കീഴിലുള്ള ക്ഷേത്ര ഭരണസമിതി ക്ഷേത്രം…

Read More

കുക്കെ സുബ്രഹ്മണ്യ ഉത്സവത്തിൽ അഹിന്ദു കച്ചവടക്കാർക്ക് വിലക്ക്

ബെംഗളൂരു; നവംബർ 29ന് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടക്കുന്ന ചമ്പ ഷഷ്ഠി ആഘോഷത്തിൽ അഹിന്ദു കച്ചവടക്കാർ കടകൾ സ്ഥാപിക്കരുതെന്ന ബാനർ സ്ഥാപിച്ചതോടെ ക്ഷേത്രോത്സവങ്ങളിലും മേളകളിലും അഹിന്ദുക്കളുടെ സാധനങ്ങൾ വിൽക്കുന്നത് തടയുന്ന വിഷയം വീണ്ടും ഉയർന്നുവന്നു. ബുധനാഴ്ച ഹിന്ദു ജാഗരണ വേദികെ (എച്ച്‌ജെവി) കുമാരധാര നദിയുടെ തീരത്തെ സ്നാനഘട്ടത്തിന് സമീപമാണ് ബാനർ സ്ഥാപിച്ചത്. ആഘോഷ വേളയിൽ അഹിന്ദുക്കൾക്ക് തങ്ങളുടെ സാധനങ്ങൾ വിൽക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എച്ച്‌ജെവി അംഗങ്ങൾ സുബ്രഹ്മണ്യ പോലീസ് സ്റ്റേഷനിൽ ഒരു മെമ്മോയും സമർപ്പിസിച്ചിരുന്നു.എന്നാൽ ബാനർ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സുബ്രഹ്മണ്യ ഗ്രാമപ്പഞ്ചായത്തിന്…

Read More

കരഗ ആഘോഷമാക്കാൻ ഒരുങ്ങി ആറ് ലക്ഷത്തോളം പേർ

ബെംഗളൂരു: പകർച്ചവ്യാധികൾക്കും ലോക്ക്ഡൗൺ-പ്രേരിത ഇടവേളയ്ക്കും ശേഷം, സംഘാടകർ ബിബിഎംപിയുമായി സഹകരിച്ച് ഒരുക്കങ്ങൾ ആരംഭിക്കുമ്പോൾ, 300 വർഷം പഴക്കമുള്ള ബെംഗളൂരു കരാഗ പൂർണ്ണ രാജകീയമായി തിരിച്ചെത്തും. ഏപ്രിൽ 16ന് രാത്രി നീളുന്ന ഘോഷയാത്രയിൽ ആറ് ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചത്. പ്രധാന ഘോഷയാത്ര പുറപ്പെടുന്നതിന്റെ ഭാഗമായി ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ക്ഷേത്രത്തിന് ചുറ്റുമുള്ള അഴുക്കുചാലുകളും റോഡുകളും ഇതിനോടകം വൃത്തിയാക്കിയട്ടുണ്ട്. എല്ലാവരും ഉത്സവത്തെിന്‍റെ ആവേശത്തിലാണെന്നും ഇത് വൻ വിജയമാക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ടെന്നും ചിക്ക്പേട്ട് എംഎൽഎ ഉദയ് ബി ഗരുഡാച്ചാർ…

Read More

മല്ലേശ്വരം അയ്യപ്പക്ഷേത്രോത്സവം; 22-ന് കൊടിയേറും.

ബെംഗളൂരു: ഡിസംബർ 22 ബുധനാഴ്ച രാവിലെ പത്തിന് മല്ലേശ്വരം അയ്യപ്പക്ഷേത്രത്തിലെ ഉത്സവത്തിനു തന്ത്രി ശ്രീനാരായണൻ പണ്ടാരത്തിലിന്റെ കാർമികത്വത്തിൽ കൊടിയേറും. 21 -12 -2021 – വൈകീട്ട് പ്രാസാദശുദ്ധി, മുളപൂജ. 22-12 -2021 – വൈകീട്ട് ആറിന് ആലപ്പി സുരേഷ് ഭാഗവതരും സംഘവും അവതരിപ്പിക്കുന്ന ഭജന, 23-12 -2021 -രാവിലെ ഒമ്പതിന് പഞ്ചമുഖി ഗണപതി സംഘത്തിലെ ഇന്ദിര മൂർത്തിയും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനം, 24-12 -2021 – വൈകീട്ട് 6.30-ന് കെ.എൽ. ശ്രീകണ്ഠൻ അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത്, 25-12 -2021 -രാവിലെ പത്തിന് ഉത്സവബലി, വൈകീട്ട്…

Read More

നാളെ മുതൽ 5 ദിവസത്തേക്ക് ബാങ്കവധി

ബെംഗളൂരു: വിവിധ പൊതു അവധികൾ കാരണം നാളെ മുതൽ അടുത്ത 5 ദിവസത്തേക്ക് രാജ്യത്ത് പല സ്ഥലങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കുന്നതല്ല. വിശദമായ വിവരം ചുവടെ. നവംബർ 3: നരക ചതുർദശി – ബെംഗളൂരു നവംബർ 4: ദീപാവലി അമാവാസി (ലക്ഷ്മി പൂജ)/ദീപാവലി/കാളി പൂജ -അഗർത്തല, അഹമ്മദാബാദ്, ഐസ്വാൾ, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഡെറാഡൂൺ, ഗാംഗ്ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇംഫാൽ, ജയ്പൂർ, ജമ്മു, കാൺപൂർ, കൊച്ചി, കൊൽക്കത്ത , ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, പനാജി, പട്‌ന, റായ്പൂർ, റാഞ്ചി, ഷില്ലോംഗ്, ഷിംല,…

Read More
Click Here to Follow Us