ക്ഷേത്രങ്ങളിൽ ഇതരമതസ്ഥരായ കച്ചവടക്കാരെ വിലക്കണമെന്ന് ഹിന്ദു സംഘടനകൾ

ബെംഗളൂരു: ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് അഹിന്ദുക്കളായ കച്ചവടക്കാരെ വിലക്കണമെന്ന് ഹിന്ദുസംഘടനകൾ. തുമകൂരുവിലെ പ്രസിദ്ധമായ ഹുബ്ബി ഗോശാല ഗുബ്ബള്ളി ചന്നബസവേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രത്തിന്റെ നൂറുമീറ്റർ പരിസരത്ത് മറ്റു മതത്തിൽ പെട്ടവർ നേരിട്ടോ അല്ലാതെയോ കച്ചവടം നടത്തരുതെന്നും അതിനായി വിലക്കേർപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട് വി.എച്ച്.പി. ബജ്‌റംഗ്‌ദൾ പ്രവർത്തകർ ചേർന്ന് ഡെപ്യൂട്ടി കമ്മിഷണർക്ക് (കളക്ടർ) നിവേദനം നൽകി.

മുസ്രായ് (ദേവസ്വം) വകുപ്പിന്റെ നിയമപ്രകാരം ക്ഷേത്രപരിസരത്ത് കച്ചവടംനടത്താൻ ഇതരമതസ്ഥർക്ക് കഴിയില്ലെന്ന് വി.എച്ച്.പി. തുമകൂരു ജില്ലാപ്രസിഡന്റ് ജി.കെ. ശ്രീനിവാസ് പറഞ്ഞു. ക്ഷേത്രത്തിൽ മൂന്നുദിവസത്തെ ഉത്സവത്തിന് വ്യാഴാഴ്ചയാണ് തുടക്കമായത്. ഇതരമതസ്ഥരായ കച്ചവടക്കാരെ വിലക്കണമെന്ന്‌ ആവശ്യമുയർന്നതോടെ ക്ഷേത്രത്തിലും പരിസരത്തും പോലീസ് സുരക്ഷ ശക്തമാക്കി.

ശിവമോഗയിലെ ബജ്‌റംഗ്‌ദൾ പ്രവർത്തകന്റെ കൊലപാതകത്തെത്തുടർന്ന് ക്ഷേത്രോത്സവങ്ങളിൽ മുസ്‌ലിം കച്ചവടക്കാർക്ക് വിലക്കേർപ്പെടുത്തണമെന്ന് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഹിന്ദുസംഘടനകൾ കഴിഞ്ഞവർഷം ആവശ്യമുയർത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us