ക്ഷേത്ര പരിസരത്ത് മുസ്ലീം വ്യാപാരികളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത ബാനറുകൾ നീക്കം ചെയ്ത് പോലീസ്

ബെംഗളൂരു: കദ്രി ശ്രീ മഞ്ജുനാഥ ക്ഷേത്ര മേളയിൽ മുസ്ലീങ്ങൾ ക്ഷേത്രത്തിന് സമീപം കച്ചവടവും വ്യാപാരവും നടത്തുന്നത് വിലക്കി സ്ഥാപിച്ച ബാനറുകൾ മംഗളൂരു പോലീസ് നീക്കം ചെയ്തു. വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും ചേർന്നാണ് ബാനറുകൾ സ്ഥാപിച്ചതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ജനുവരി 15 ന് ആരംഭിച്ച മേള ജനുവരി 21 ന് സമാപിക്കുകയും ചെയ്തു

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

ഹിന്ദുമതത്തിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വസിക്കുന്ന വ്യാപാരികൾക്ക് മാത്രമേ ക്ഷേത്രത്തിൽ കച്ചവടവും വ്യാപാരവും തുടരാൻ അനുവദിക്കൂ എന്നും ബാനറുകളിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, മതകാര്യ എൻഡോവ്‌മെന്റ് വകുപ്പിന്റെ കീഴിലുള്ള ക്ഷേത്ര ഭരണസമിതി ക്ഷേത്രം മേളയുടെ പരിസരത്ത് സ്ഥാപിച്ച ബാനർ അംഗീകരിച്ചില്ല. സമാധാനവും സൗഹാർദവും കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് ബാനറുകൾ നീക്കം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറ്റ്ഫീൽഡ് യാർഡ് നവീകരണം: ഇന്ന് മുതൽ 85 ട്രെയിൻ സർവീസുകൾ മുടങ്ങും; വിശദാംശങ്ങൾ
[masterslider id="10"]

Related posts