പാകിസ്ഥാനി കാമുകിയെ കടത്തി കൊണ്ട് വന്ന് ഒളിപ്പിച്ചു താമസിപ്പിച്ചു, യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: പാകിസ്ഥാൻ സ്വദേശിനിയായ കാമുകിയെ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവന്ന് ഒളിപ്പിച്ചു താമസിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.

ഉത്തർപ്രദേശ് സ്വദേശിയായ മുലായം സിങ് യാദവ് എന്ന 25 കാരനാണ് ബെംഗളൂരുവിൽ പിടിയിലായത്. 

പാകിസ്ഥാൻ സ്വദേശിനിയായ ഇഖ്‌റ ജീവാനി എന്ന 19 കാരിയെയാണ് ഇയാൾ മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടു വന്നത്. നേപ്പാൾ അതിർത്തി വഴിയാണ് ഇയാൾ യുവതിയെ ഇന്ത്യയിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

സെക്യൂരിറ്റി ജീവനക്കാരനായ മുലായം സിങ് യാദവ് ഡേറ്റിംഗ് ആപ്പു വഴിയാണ് ഇഖ്രയെ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി. വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇതേത്തുടർന്ന് പഠനത്തോട് നേപ്പാളിലെത്താൻ ആവശ്യപ്പെട്ടു.

ഇവിടെ വെച്ച് ഇരുവരും വിവാഹിതരായി. അതിനുശേഷം നേപ്പാൾ അതിർത്തി വഴി ബിഹാറിലെ ബിർഗഞ്ചിലും പട്‌നയിലുമെത്തി. പിന്നീട് ബംഗളൂരുവിലേക്കെത്തുകയായിരുന്നു. ഐഡന്റിറ്റി മറച്ചു വെച്ച് അനധികൃതമായി ഇന്ത്യയിൽ താമസിച്ച പാകിസ്ഥാനി യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
[masterslider id="10"]

Related posts