വിദ്യാർത്ഥികളുടെ പേരിൽ വായ്പ തട്ടിപ്പ്, മലയാളി ട്രസ്റ്റിനെതിരെ കേസ്

ബെംഗളൂരു:നഗരത്തിലെ കോളേജുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് മലയാളി വിദ്യാര്‍ഥികളുടെ പേരില്‍ വായ്പയെടുത്ത് തട്ടിപ്പുനടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മലയാളികളുടെ ട്രസ്റ്റിന്റെ പേരില്‍ പോലീസ് കേസെടുത്തു. ബെംഗളൂരു ഹെഗ്ഡെ നഗറിലെ ദേവാമൃത് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളായ ഗൗരിശങ്കര്‍, ശ്യാം, ലിജു ജേക്കബ് ജോണ്‍, അമോള്‍, ജോമോള്‍ ജോസ്, നിഷ അനില്‍ എന്നിവരുടെ പേരിലാണ് കൊത്തന്നൂര്‍ പോലീസ് കേസെടുത്തത്. നഗരത്തിലെ സ്വകാര്യ കോളേജില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് കുട്ടികളുടെയും രക്ഷിതാക്കളുടെയും പേരില്‍ വായ്പയെടുത്ത് കബളിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. വിദ്യാഭ്യാസ വായ്പ സംഘടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത ട്രസ്റ്റ് വ്യക്തിഗത വായ്പകളാണ് എടുത്തത്.…

Read More

പാകിസ്ഥാനി കാമുകിയെ കടത്തി കൊണ്ട് വന്ന് ഒളിപ്പിച്ചു താമസിപ്പിച്ചു, യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: പാകിസ്ഥാൻ സ്വദേശിനിയായ കാമുകിയെ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവന്ന് ഒളിപ്പിച്ചു താമസിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ മുലായം സിങ് യാദവ് എന്ന 25 കാരനാണ് ബെംഗളൂരുവിൽ പിടിയിലായത്.  പാകിസ്ഥാൻ സ്വദേശിനിയായ ഇഖ്‌റ ജീവാനി എന്ന 19 കാരിയെയാണ് ഇയാൾ മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടു വന്നത്. നേപ്പാൾ അതിർത്തി വഴിയാണ് ഇയാൾ യുവതിയെ ഇന്ത്യയിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനായ മുലായം സിങ് യാദവ് ഡേറ്റിംഗ് ആപ്പു വഴിയാണ് ഇഖ്രയെ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി. വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇതേത്തുടർന്ന് പഠനത്തോട്…

Read More
Click Here to Follow Us