വിദ്യാർത്ഥികളുടെ പേരിൽ വായ്പ തട്ടിപ്പ്, മലയാളി ട്രസ്റ്റിനെതിരെ കേസ്

ബെംഗളൂരു:നഗരത്തിലെ കോളേജുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് മലയാളി വിദ്യാര്‍ഥികളുടെ പേരില്‍ വായ്പയെടുത്ത് തട്ടിപ്പുനടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മലയാളികളുടെ ട്രസ്റ്റിന്റെ പേരില്‍ പോലീസ് കേസെടുത്തു.

ബെംഗളൂരു ഹെഗ്ഡെ നഗറിലെ ദേവാമൃത് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളായ ഗൗരിശങ്കര്‍, ശ്യാം, ലിജു ജേക്കബ് ജോണ്‍, അമോള്‍, ജോമോള്‍ ജോസ്, നിഷ അനില്‍ എന്നിവരുടെ പേരിലാണ് കൊത്തന്നൂര്‍ പോലീസ് കേസെടുത്തത്.

നഗരത്തിലെ സ്വകാര്യ കോളേജില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് കുട്ടികളുടെയും രക്ഷിതാക്കളുടെയും പേരില്‍ വായ്പയെടുത്ത് കബളിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. വിദ്യാഭ്യാസ വായ്പ സംഘടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത ട്രസ്റ്റ് വ്യക്തിഗത വായ്പകളാണ് എടുത്തത്. തുടര്‍ന്ന്, ഹെഗ്ഡെ നഗറിലെ ഒരു സ്വകാര്യ കോളേജില്‍ പ്രവേശനം ശരിയായെന്നും ഫീസ് അടച്ചിട്ടുണ്ടെന്നും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അറിയിച്ചു. തുടര്‍ന്ന്, വിദ്യാര്‍ഥികള്‍ കോളേജിലെത്തിയെങ്കിലും കാര്യമായ ക്ലാസുകളൊന്നും നടന്നില്ല. ഇതിനിടെ ഫീസടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോളേജ് അധികൃതര്‍ ക്ലാസില്‍നിന്ന് ഇറക്കിവിട്ടതോടെയാണ് വിദ്യാര്‍ഥികള്‍ തട്ടിപ്പിനെക്കുറിച്ച്‌ മനസ്സിലാക്കുന്നത്.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

തങ്ങളുടെ പേരില്‍ വായ്പയെടുത്തെങ്കിലും ഇത് കോളേജില്‍ അടച്ചില്ലെന്ന് വ്യക്തമായയോടെ വിദ്യാര്‍ഥികള്‍ ട്രസ്റ്റിനെ സമീപിച്ചു. എന്നാല്‍, കാര്യമായ വിശദീകരണങ്ങളൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും പോലീസിനെ സമീപിച്ചത്.

  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 220-ഓളം വിദ്യാര്‍ഥികള്‍ തട്ടിപ്പിനിരയായതാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
[masterslider id="10"]

Related posts