ഹാസന്‍, കലബുറഗി, ഹുബ്ബള്ളി, ബല്ലാരി, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിൽ വൻ പ്രതിഷേധം; നഗരത്തിൽ ഇരുനൂറോളം പേരെ കസ്റ്റഡിയിലെടുത്തു, സ്ത്രീകളുള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി പോലീസ്!!

ബെംഗളൂരു: ഹാസന്‍, കലബുറഗി, ഹുബ്ബള്ളി, ബല്ലാരി, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിൽ വൻ പ്രതിഷേധം; നഗരത്തിൽ ഇരുനൂറോളം പേരെ കസ്റ്റഡിയിലെടുത്തു, സ്ത്രീകളുള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി പോലീസ്.

https://twitter.com/ANI/status/1207541525065818112

ബെംഗളൂരു ടൗണ്‍ഹാളിനു മുന്നില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, കോണ്‍ഗ്രസ് എം.എല്‍.എ. റിസ്‌വാന്‍ അര്‍ഷാദ് തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ വിട്ടയച്ചു. ‘പൗരത്വനിയമ ഭേദഗതി ഭരണഘടനയ്ക്ക് എതിരാണ്’ എന്ന പോസ്റ്ററുമായിട്ടായിരുന്നു രാമചന്ദ്ര ഗുഹ എത്തിയത്. ഡല്‍ഹിയില്‍നിന്ന് ലഭിക്കുന്ന ഉത്തരവനുസരിച്ചാണ് പോലീസുകാര്‍ പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.

  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും

സംസ്ഥാനത്ത് നിരോധനാജ്ഞ നിലനില്‍ക്കെ പൗരത്വനിയമ ഭേദഗതിക്കെതിരേ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വന്‍പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധക്കാര്‍ക്കുനേരെ ലാത്തിച്ചാര്‍ജ് പാടില്ലെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

നഗരത്തിൽ പ്രതിഷേധറാലികള്‍ക്ക് പോലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും വകവെക്കാതെ പ്രതിഷേധക്കാര്‍ എത്തുകയായിരുന്നു. ടൗണ്‍ഹാളിന് മുന്നിലും മൈസൂരു ബാങ്ക് സര്‍ക്കിളിലുമായിരുന്നു പ്രതിഷേധക്കാരെത്തിയത്. വന്‍പോലീസ് സന്നാഹം ഇവിടങ്ങളില്‍ നിലയുറപ്പിച്ചിരുന്നു.

രാവിലെ 10.30-ഓടെ എത്തിയ പ്രതിഷേധക്കാര്‍ കേന്ദ്രസര്‍ക്കാരിനെതിരേ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്ലക്കാര്‍ഡുകളും കൈയിലേന്തി പ്രകടനം നടത്തി.

സ്ത്രീകളുള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റി പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയത്. ഉച്ചയോടെ കൂടുതല്‍പ്പേര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തി.

  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു

നാഷണല്‍ ലോ കോളേജ് ഉള്‍പ്പെടെയുള്ള നഗരത്തിലെ പ്രമുഖ കോളേജുകളിലെ വിദ്യാര്‍ഥികളും ടൗണ്‍ ഹാളിനുമുന്നില്‍ പ്രതിഷേധത്തിനെത്തിയിരുന്നു.

വിവിധ ഇടതുസംഘടനകള്‍, കര്‍ണാടക ജനശക്തി, കെ.കെ.എസ്.വി., ജമാഅത്തെ ഇസ്‌ലാമി, കര്‍ണാടക പീസ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ശനിയാഴ്ച അര്‍ധരാത്രിവരെ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
[masterslider id="10"]

Related posts