ഡല്‍ഹിയില്‍ പ്രതിഷേധം ആക്രമണത്തിന് വഴിമാറി;അമര്‍ച്ച ചെയ്ത് പോലീസ്;മാധ്യമ പ്രവര്‍ത്തകന് പരിക്ക്.

പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധം ദില്ലിയില്‍ വീണ്ടും ശക്തമാകുന്നു. ദില്ലിയില്‍ വന്‍ സംഘര്‍ഷാസ്ഥ. ദില്ലി ഗേറ്റിൽ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ കാറിന് തീയിട്ടു. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് തുടങ്ങി. പൊലീസിന് നേരെ കല്ലേറും നടന്നു. പ്രതിഷേധക്കാർ വൈകിട്ടോടെ ജുമാമസ്ജിദിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഉച്ചയോടെയാണ് ഇവിടെ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് പ്രതിഷേധം ശാന്തമായി. വൈകിട്ടോടെ പ്രതിഷേധം വീണ്ടും ശക്തമായി.പ്രതിഷേധത്തിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് പോലീസിന് നേരെ കല്ലേറ് ഉണ്ടാവുകയായിരുന്നു.നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. തിരിച്ചടിച്ച പോലീസ് ജല പീരങ്കി ഉപയോഗിച്ചു,അക്രമികള്‍ ഒരു കാര്‍ കത്തിച്ചു.ഇതോടെ പോലീസ് മുന്നോട്ട് വരികയും…

Read More

മുൻ മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു.

കുട്ടനാട് എം എൽ എ യും മുൻ മന്ത്രിയുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. അർബുദം ബാധിച്ച് ചികിൽസയിലായിരുന്നു.കൊച്ചിയിലെ വസതിയിൽ തന്നെയായിരുന്നു അന്ത്യം. പിണറായി സർക്കാറിൽ മന്ത്രിയായിരുന്നു.

Read More

മലയാളി മാധ്യമ പ്രവർത്തകരെക്കുറിച്ച് വ്യാജ പ്രചരണം!

ബെംഗളൂരു: വ്യാജ മാധ്യമപ്രവർത്തകരാണ് മംഗളൂരുവിൽ റിപ്പോർട്ട് ചെയ്യാനെത്തിയതെന്നും ഇവർക്ക് തിരിച്ചറിയൽ കാർഡില്ലെന്നുമുള്ള പ്രചാരണമാണ് മംഗളൂരു പോലീസും ചില മാധ്യമങ്ങളും ചേർന്ന് നടത്തിയത്. കലാപമുണ്ടാക്കാൻ വന്നവരാണ് ഈ മാധ്യമപ്രവർത്തകർ എന്ന രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നത്. പോലീസ് കസ്റ്റഡിയിലുള്ളത് അഞ്ച് മാധ്യമപ്രവർത്തകർ മാത്രമാണെങ്കിലും ആയുധങ്ങളുമായി അമ്പതോളം പേർ കേരളത്തിൽനിന്നെത്തി എന്ന തരത്തിലാണ് കന്നഡ മാധ്യമങ്ങളിൽ വാർത്തകൾ വരുന്നത്. നിരവധി ഇടപടലുകൾ ഉണ്ടായിട്ടും പിടിയിലുള്ള മാധ്യമപ്രവർത്തകരെ വിട്ടയയ്ക്കാൻ അധികൃതർ തയ്യാറായിട്ടില്ല. മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ അടക്കം പിടിച്ചുവെച്ചിരിക്കുകയാണ്. ഇന്റർനെറ്റും മൊബൈൽ ഫോണും അടക്കമുള്ളവ തടഞ്ഞിരിക്കുന്നതിനാൽ മംഗളൂരുവിലെ യഥാർഥ സ്ഥിതി…

Read More

നഗരത്തിൽ ബി.എം.ടി.സി. ബസ് ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം!!

ബെംഗളൂരു: നഗരത്തിൽ ബി.എം.ടി.സി. ബസ് ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം!! രാവിലെ 5.45ഓടെയാണ് അക്രമണം നടന്നത്. മുഖത്തിനും കൈയ്ക്കും പൊള്ളലേറ്റ ഇന്ദിരാ ഭായിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ജേലി സ്ഥലത്തേക്ക് പോകാന്‍ ഇറങ്ങിയ ഇന്ദിരയ്ക്ക് നേരെ ബൈക്കിലെത്തിയ അക്രമികള്‍ ആസിഡൊഴിക്കുകയായിരുന്നു. മുഖം മൂടി ധരിച്ചെത്തിയ അക്രമികളെ തിരിച്ചറിയാന്‍ സാധിച്ചില്ല. ബഗല്‍ഗുണ്ട പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ദിര ഭായിയുടെ താമസ്ഥലത്ത് നിന്ന് 100 മീറ്റര്‍ അകലെ വച്ചാണ് അക്രമണം നടന്നത്.

Read More

ഇതാണ് ദേശീയ ഗാനത്തിന്റെ ശക്തി;പ്രക്ഷോഭകരെ പിരിച്ചു വിടാന്‍ ദേശീയ ഗാനം ആലപിച്ച് പോലീസ് ഓഫിസര്‍.

ബെംഗളൂരു : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നവരെ ഒഴിപ്പിക്കാൻ വേറിട്ടൊരു മാർഗവുമായി ബെംഗളൂരു സെൻട്രൽ ഡിസിപി ചേതൻ സിങ് റാത്തോഡ്. പ്രതിഷേധകർക്കുമുന്നിൽ ദേശീയഗാനം ആലപിച്ചുകൊണ്ടാണ് അദ്ദേഹം സ്ഥിതിഗതികൾ ശാന്തമാക്കിയത്. ബെംഗളൂരു ടൗൺഹാളിൽ തടിച്ചുകൂടിയ പ്രക്ഷോഭകരോട് സ്ഥലം വിട്ടുപോകാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ദേശീയഗാനം ആലപിച്ചത്. ഇതോടെ പ്രക്ഷോഭകർ പിരിഞ്ഞുപോയി. #WATCH Karnataka: DCP of Bengaluru(Central),Chetan Singh Rathore sings national anthem along with protesters present at the Town Hall in Bengaluru, when they were refusing…

Read More

മാധ്യമപ്രവര്‍ത്തകരെ അടിച്ചമര്‍ത്താനുള്ള ശ്രമം; രാജ്യത്ത് ഭീകരവാഴ്ച നടക്കുന്നതിന്റെ തെളിവ്: കെ.സി. വേണുഗോപാല്‍

ബെംഗളൂരു: മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരുടെ കൃത്യനിര്‍വഹണത്തെ തടയുകയും ചട്ടവിരുദ്ധമായി അവരെ കസ്റ്റഡിയില്‍ വെയ്ക്കുകയും ചെയ്ത കര്‍ണാടക പൊലീസിനെ വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം രാജ്യത്ത് ഭീകരവാഴ്ച നടക്കുന്നതിന്റെ തെളിവാണെന്ന് വേണുഗോപാല്‍ പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകരെ അടിച്ചമര്‍ത്താനുള്ള ശ്രമം വിലപ്പോകില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. മന്ത്രി ഇ.ചന്ദ്രശേഖരനും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത നടപടിയില്‍ പ്രതിഷേധിച്ചു. Kerala Revenue Minister E Chandrasekharan to ANI: Once I received the info…

Read More

മംഗളൂരു ഉൾപ്പെടെ ദക്ഷിണ കന്നട ജില്ലയിൽ ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തി;മലയാളികളായ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു.

ബെംഗളൂരു:പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്താകമാനം പരക്കുന്നു. പ്രതിഷേധത്തിനിടെയുണ്ടായ വെടിവയ്പ്പിൽ മംഗളൂരുവിൽ രണ്ടു പേരും ലക്നൗവിൽ ഒരാളും കൊല്ലപ്പെട്ടു. ഞായറാഴ്ച അര്‍ധരാത്രി വരെ മംഗളൂരുവിൽ കര്‍ഫ്യു പ്രഖ്യാപിച്ചു. മംഗളൂരു ഉൾപ്പെടെ ദക്ഷിണ കന്നട ജില്ലയിൽ ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളികളായ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു. ബെംഗളൂരുവിലും നിരോധനാജ്ഞ തുടരുകയാണ്. പ്രതിഷേധത്തിനുള്ള അനുമതി മിക്ക സംസ്ഥാനങ്ങളിലും നിരോധിച്ചിട്ടുണ്ടെങ്കിലും ഉത്തർപ്രദേശ്, ഡൽഹി, കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. വന്‍ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ലക്നൗ, പ്രയാഗ്‍രാജ്, ഗാസിയാബാദ്, മീററ്റ് , ബറേലി,…

Read More

മലയാളികൾക്കെതിരെ ആരോപണമുന്നയിച്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ബ​സ​വ​രാ​ജ് ബൊ​മ്മെ!

ബെംഗളൂരു: സംസ്ഥാനത്തെ പ്ര​തി​ഷേ​ധ​ങ്ങ​ളി​ല്‍ മലയാളികളാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നു ക​ര്‍​ണാ​ട​ക ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ബ​സ​വ​രാ​ജ് ബൊ​മ്മെ. മം​ഗ​ളു​രു​വി​ല്‍ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​യ​തു മ​ല​യാ​ളി​ക​ളാ​ണ്, അ​വ​ര്‍ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ചു​വെ​ന്നും പോ​ലീ​സ് സ്റ്റേ​ഷ​നു തീ​വ​യ്ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നും ബൊ​മ്മെ ആ​രോ​പി​ച്ചു. മം​ഗ​ളു​രു​വി​ല്‍ പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​വാ​ന്‍ കാ​ര​ണം പു​റ​ത്തു​നി​ന്നു വ​ന്ന​വ​രാ​ണ്. അ​തി​ല്‍ കൂ​ടു​ത​ലും കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. അ​യ​ല്‍ സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള​വ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നുവെന്നും അദ്ദേഹം ആരോപിച്ചു. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പ്ര​തി​ഷേ​ധ​ക്കാ​ര്‍​ അക്രമാസക്തരായതോടെ ഇവർക്ക് നേ​രെ മം​ഗ​ളു​രു​വി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ ര​ണ്ടു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ന​ഗ​ര​ത്തി​ല്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അതേസമയം കേരളത്തിലെ വടക്കൻ ജില്ലകളിൽ…

Read More

ഹാസന്‍, കലബുറഗി, ഹുബ്ബള്ളി, ബല്ലാരി, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിൽ വൻ പ്രതിഷേധം; നഗരത്തിൽ ഇരുനൂറോളം പേരെ കസ്റ്റഡിയിലെടുത്തു, സ്ത്രീകളുള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി പോലീസ്!!

ബെംഗളൂരു: ഹാസന്‍, കലബുറഗി, ഹുബ്ബള്ളി, ബല്ലാരി, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിൽ വൻ പ്രതിഷേധം; നഗരത്തിൽ ഇരുനൂറോളം പേരെ കസ്റ്റഡിയിലെടുത്തു, സ്ത്രീകളുള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി പോലീസ്. https://twitter.com/ANI/status/1207541525065818112 ബെംഗളൂരു ടൗണ്‍ഹാളിനു മുന്നില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, കോണ്‍ഗ്രസ് എം.എല്‍.എ. റിസ്‌വാന്‍ അര്‍ഷാദ് തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ വിട്ടയച്ചു. ‘പൗരത്വനിയമ ഭേദഗതി ഭരണഘടനയ്ക്ക് എതിരാണ്’ എന്ന പോസ്റ്ററുമായിട്ടായിരുന്നു രാമചന്ദ്ര ഗുഹ എത്തിയത്. ഡല്‍ഹിയില്‍നിന്ന് ലഭിക്കുന്ന ഉത്തരവനുസരിച്ചാണ് പോലീസുകാര്‍ പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിരോധനാജ്ഞ നിലനില്‍ക്കെ പൗരത്വനിയമ ഭേദഗതിക്കെതിരേ വിവിധ…

Read More
Click Here to Follow Us