പണിമുടക്ക്; നഗരത്തിലെ സാധാരണ ജീവിതത്തെ ബാധിച്ചേക്കും

ബെംഗളൂരു: തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന 48 മണിക്കൂർ ദേശീയ പണിമുടക്ക് നഗരത്തിലെ സാധാരണ ജീവിതത്തെ ബാധിച്ചേക്കും.  നഗരത്തിലെ മുഴുവൻ സ്വകാര്യസ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കുവേമ്പു, ദേവൻഗരെ, വി.ടി.യു. തുടങ്ങിയ സർവകലാശാലകൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. ഒൺലൈനിൽ രജിസ്റ്റർ ചെയ്യാത്ത ഓട്ടോറിക്ഷകൾ സർവീസ് നടത്തില്ലെന്ന് സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി. നേതാക്കൾ അറിയിച്ചു.

  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!

നഗരത്തിലെ ഓട്ടോ ഡ്രൈവർമാരുടെ പ്രബലസംഘടനയായ എ.ആർ.ഡി.യു. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.എം.ടി.സി., കർണാടക ആർ.ടി.സി., നോർത്ത്‌ വെസ്റ്റ് കർണാടക ആർ.ടി.സി., നോർത്ത് ഈസ്റ്റ് കർണാടക ആർ.ടി.സി. എന്നിവയിലെ ഭൂരിഭാഗം തൊഴിലാളികളും പണിമുടക്കുമായി സഹകരിക്കും.

സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാർ പണിമുടക്കിന് പിന്തുണനൽകുമെന്ന് സംസ്ഥാന അങ്കണവാടി വർക്കേഴ്‌സ് യൂണിയൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം
[masterslider id="10"]

Related posts