പണിമുടക്ക്: ബംഗളുരുവിലെ നാളത്തെ സ്ഥിതിഗതികൾ

ബെംഗളൂരു: നാളെ കെ എസ് ആർ ടി സി ബസ്സുകൾ ഭാഗികമായി നിരത്തിലിറക്കും. ബി എം ടി സി എല്ലാ ബസ്സുകളും സർവീസ് നടത്തും. ഇന്ന് പതിവിനുവിപരീതമായി മെട്രോ ട്രെയിനുകളിൽ വളരെയധികം തിരക്ക് കാണാമായിരുന്നു. ട്രെയിൻ സർവീസുകൾ പതിവുപോലെ പ്രവർത്തിക്കും. മേജസ്റ്റിക് പരിസരത്തു സുരക്ഷ വർധിപ്പിക്കും. കൂടുതൽ പോലീസിനെ വിന്യസിക്കുകയും യാത്രക്കാരുടെ സുരക്ഷയ്ക്കായി കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്യും. നഗരത്തിലെ ഓട്ടോറിക്ഷകൾ ഭാഗികമായും, ഒല ഉബർ ടാക്സികളും എയർപോർട്ട് ടാക്സികളും സർവീസ് നടത്തും. നഗരത്തിലെ പെട്രോൾ പമ്പുകളും മാളുകളും ഭക്ഷണശാലകളും തീയേറ്ററുകളും സാധാരണരീതിയിൽ പ്രവർത്തിക്കും.…

Read More

ദക്ഷിണ കന്നഡയില്‍ നാളെ യൂത്ത് കോണ്‍ഗ്രസ് ബന്ദ്

മംഗളൂരു: ബാങ്ക് ഓഫ് ബറോഡയുമായി വിജയ ബാങ്കിനെ  ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ നാളെ രാവിലെ അറു മുതല്‍ വൈകീട്ട് നാലു വരെ ദക്ഷിണ കന്നഡ ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് ബന്ദിന് ആഹ്വാനം ചെയ്തു. വിജയാബാങ്കിനെ ഗുജറാത്ത് ആസ്ഥാനമായുള്ള ബാങ്ക് ഓഫ് ബറോഡില്‍ ലയിപ്പിക്കുക വഴി കേന്ദ്ര സര്‍ക്കാരും നളില്‍ കുമാര്‍ കട്ടില്‍ എംപിയും മംഗളൂരുവിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ലയനത്തിനെതിരെ ഒരു പ്രസ്താവന ഇറക്കാന്‍ പോലും എംപി തയ്യാറായിട്ടില്ലെന്നും എന്ത് വില കൊടുത്തും വിജയാബാങ്ക് നിലനിര്‍ത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

Read More

ആഘോഷതിമിര്‍പ്പില്‍ കേരളം കുടിച്ച് തീര്‍ത്തത് 514 കോടി!!

തിരുവനന്തപുരം: ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷം ഈ വര്‍ഷവും തകര്‍ത്ത് ആഘോഷിച്ച് കേരളം. ഇപ്രാവശ്യം മദ്യത്തില്‍ മുക്കി കളഞ്ഞത് ഒന്നും രണ്ടുമല്ല കോടികളാണ്. മദ്യ വില്‍പനയില്‍ ബിവറേജസ് കോര്‍പ്പറേഷന് റെക്കോഡ് വില്പനയാണ് ഉണ്ടായത്. 2018 ഡിസംബര്‍ 22 മുതല്‍ 31 വരെ ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റത് 514.34 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തെക്കാളും 33.6 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ക്രിസ്മസ് ദിനത്തിലെ വിറ്റുവരവ് 40.60 കോടി രൂപയാണ്. മുന്‍വര്‍ഷം ഇത് 38.13 കോടി രൂപയായിരുന്നു. പുതുവര്‍ഷത്തലേന്ന് കോര്‍പ്പറേഷന്‍റെ വിറ്റുവരവ് 78.77 കോടി…

Read More

വൈറൽ വീഡിയോ: ആടി പാടിയൊരു മുട്ട റോസ്‌ററ്!!

പൊതുവെ വളരെ ആസ്വദിച്ച് ഭക്ഷണം പാകം ചെയ്യുന്നവരാണ് നമ്മള്‍ കേരളീയര്‍ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലല്ലോ അല്ലെ. മാത്രമല്ല നമ്മുടെ പാചകത്തിന്‍റെ ഒരു രീതി അതൊന്നു വേറെതന്നെ. ഒരു കറി ഉണ്ടാക്കിയാല്‍ അത് ഒന്ന് രുചിച്ചു നോക്കുന്ന രീതി ഒന്ന് ഓര്‍ത്ത്നോക്കൂ.  കറി ഏതായാലും ഇപ്പോള്‍ ഓര്‍ക്കുമ്പോഴേ നാവില്‍ വെള്ളം ഊറുന്നു. കറി കയ്യിലെടുത്ത് നാക്കുകൊണ്ട് ഒന്ന് നക്കിനോക്കുമ്പോള്‍ ഉള്ള ഒരു രുചി പിന്നെ പറയേംവേണ്ട. മാത്രമോ രുചി നോക്കിയതിന് ശേഷം പാത്രത്തില്‍ ഒരു രണ്ട് തട്ട് തട്ടുമ്പോഴാണ്‌ പാചകക്കാരിയ്ക്ക് ഒരു സമാധാനം ആകുന്നത്.…

Read More

സൗജന്യമായി സിഗരറ്റ് കൊടുക്കാത്തതിന് കടയുടമയെ കുത്തിക്കൊന്നു

ബെംഗളൂരു: സൗജന്യമായി സിഗരറ്റ് കൊടുക്കാത്തതിന് കടയുടമയെ കുത്തിക്കൊന്നു. കുത്തിയ പ്രജ്വൽ, മനോജ് എന്നിവർ ഒളിവിലാണ്. ഹെബ്ബഗോഡിയിൽ പെട്ടിക്കട നടത്തുന്ന ശിവകുമാർ (23) ആണ് മരിച്ചത്. ഇന്നലെ രാത്രി കടയിലെത്തിയ പ്രജ്വലും മനോജും സൗജന്യമായി സിഗരറ്റ് ആവശ്യപ്പെട്ടു. സിഗരറ്റ് നൽകില്ലെന്ന് ശിവകുമാർ അറിയിച്ചതോടെ ഒരു പെട്ടി സിഗരറ്റുമായി ഇവർ പുറത്തേക്കോടി. ഇവരുടെ പിന്നാലെ ഓടിയ ശിവകുമാർ, പ്രജ്വലിനെ പിടികൂടി സിഗരറ്റ് തിരിച്ചുനൽകാൻ ആവശ്യപ്പെട്ടു. ഇതിനിടെ കത്തിയെടുത്ത് പ്രജ്വൽ ശിവകുമാറിനെ കുത്തുകയായിരുന്നു.

Read More

പണിമുടക്ക്: നഗരത്തിലെ ഇതുവരെയുള്ള സംഭവവികാസങ്ങൾ…

ബെംഗളൂരു: കേന്ദ്ര സര്‍ക്കാറി​​​നെതിരെ പത്ത്​ തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തുന്ന പണിമുടക്ക്, ബെംഗളൂരു ടൗൺ ഹാൾ പരിസരത്ത് പ്രധിഷേധ പ്രകടനം തുടരുന്നു. കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നഗരത്തിലെ ഇതുവരെയുള്ള സംഭവവികാസങ്ങൾ ഇങ്ങനെ… പ്രധിഷേധ പ്രകടനം: മൈസൂർ ബാങ്ക് സർക്കിൾ, കെ ജി റോഡ് പരിസരത്തു ഗതാഗത സ്തംഭനം തുടരുന്നു.. മല്ലേശ്വരത്തു ബി എം ടി സി ബസിനുനേരെ കല്ലേറ്. ബെംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള വായു വജ്ര ബസ് സർവീസ് നിർത്തിവച്ചു. കെ ആർ മാർക്കറ്റ് പരിസരത്ത് പ്രതിഷേധക്കാർ ചുവന്ന റോസാപ്പൂ വിതരണം ചെയ്ത്…

Read More

സിബിഐ കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി, അലോക് വര്‍മ്മ വീണ്ടും തലപ്പത്തേയ്ക്ക്

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള കേസിൽ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. അലോക് വര്‍മ്മ വീണ്ടും സിബിഐ തലപ്പത്തേയ്ക്ക്. സിബിഐ ഡയറക്ടറെ മാറ്റാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. കൂടാതെ, നയപരമായ തീരുമാനങ്ങള്‍ സര്‍ക്കാരിന് കൈക്കൊള്ളാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് അലോക് വര്‍മ നല്‍കിയ ഹര്‍ജിയിലാണ് ഈ വിധി. കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത…

Read More

നഗരത്തിൽ എ ഐ ടി യു സി പലയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നു

ബെംഗളൂരു: നഗരത്തിൽ എ ഐ ടി യു സി യുടെ നേതൃത്വത്തിൽ പലയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നു. ജിഗനി, ബൊമ്മസാന്ദ്ര, വൈറ്റ് ഫീൽഡ്, പീനിയ, ദൊഡ്ഡബെല്ലാപുര എന്നിവിടങ്ങളിൽ പ്രകടനങ്ങൾ നടത്തുന്നതിന് പുറമെ, ടൗൺ ഹാളിൽ നിന്ന് ഫ്രീഡം പാർക്കിലേക്ക് ഇന്ന് ഉച്ചയോടെ പ്രകടനം നടത്തും. കർണാടക ആർ.ടി.സി., നോർത്ത്‌ വെസ്റ്റ് കർണാടക ആർ.ടി.സി., നോർത്ത് ഈസ്റ്റ് കർണാടക ആർ.ടി.സി. എന്നിവയിലെ ഭൂരിഭാഗം തൊഴിലാളികളും പ്രകടനങ്ങളിൽ പങ്കുചേരുന്നെന്നു കർണാടക ആർ.ടി.സി. തൊഴിലാളി യൂണിയൻ ട്രേഷറർ ചന്ദ്രശേഖര ഗൗഡ അറിയിച്ചു.

Read More

ടെസ്റ്റ് പരമ്പരയിലെ ചരിത്ര വിജയം; ആഘോഷങ്ങളും ഐതിഹാസികം!!

സിഡ്‌നി: ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്ര ജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന്‍റെ ആഘോഷങ്ങളും ഐതിഹാസികം!! നാല് മത്സരങ്ങളുടെ 2-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. 12ാം പര്യാടനത്തിലാണ് ഇന്ത്യയുടെ ഈ നേട്ടം. ചരിത്രത്തില്‍ ആദ്യമായാണ് ഓസീസ് മണ്ണില്‍ ഇന്ത്യ പരമ്പര നേടുന്നത്. മൂന്ന് സെഞ്ചുറി നടേിയ ചേതേശ്വര്‍ പൂജാരയാണ് പരമ്പരയിലെ താരം. സിഡ്‌നിയില്‍ നടന്ന നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. മഴമൂലം സിഡ്‌നി ടെസ്റ്റിന്‍റെ അവസാന ദിവസത്തെ കളി മഴമൂലം വൈകിയതോടെ മത്സരം സമനിലയിലായതായി തീരുമാനിക്കുകയായിരുന്നു. ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന…

Read More

റെക്കോഡ് നേട്ടം കൈവരിച്ച് ദുബായ് ഗ്ലോബല്‍ വില്ലേജ്

ദുബായ്: കാഴ്ചയുടെ വിസ്മയമായ ദുബായ് ഗ്ലോബല്‍ വില്ലേജിന് വീണ്ടും റെക്കോഡ് നേട്ടം. ലോക സഞ്ചാരികളില്‍ വിസ്മയത്തിന്‍റെ മഴവില്ല് തീര്‍ക്കുന്ന ദുബായ് ഗ്ലോബല്‍ വില്ലേജ് ഇത്തവണയും സന്ദര്‍ശകരുടെ കാര്യത്തില്‍ റെക്കോഡ് നേട്ടം കൈവരിച്ചു. വിവിധ രാജ്യങ്ങളെയും സംസ്കാരങ്ങളെയും സമന്വയിപ്പിക്കുന്ന ആഗോള ഗ്രാമം കഴിഞ്ഞ രണ്ടു മാസത്തിനിടെ സന്ദര്‍ശിച്ചത് 30 ലക്ഷം പേരാണ്. സന്ദര്‍ശകരുടെ സംതൃപ്തി സൂചികയില്‍ പത്തില്‍ ഒന്‍പത് റേറ്റിംഗ് നേടിയെന്ന ഖ്യാതിയും ഗ്ലോബല്‍ വില്ലേജിന് സ്വന്തം. 60 ദിവസത്തിനിടെ മുപ്പത് ലക്ഷം സന്ദര്‍ശകരാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. യുഎഇയില്‍ മാത്രമല്ല മിഡില്‍ ഈസ്റ്റില്‍ തന്നെ കുടുംബങ്ങളുടെ…

Read More
Click Here to Follow Us