പണിമുടക്ക്: ബംഗളുരുവിലെ നാളത്തെ സ്ഥിതിഗതികൾ

ബെംഗളൂരു: നാളെ കെ എസ് ആർ ടി സി ബസ്സുകൾ ഭാഗികമായി നിരത്തിലിറക്കും. ബി എം ടി സി എല്ലാ ബസ്സുകളും സർവീസ് നടത്തും. ഇന്ന് പതിവിനുവിപരീതമായി മെട്രോ ട്രെയിനുകളിൽ വളരെയധികം തിരക്ക് കാണാമായിരുന്നു.

ട്രെയിൻ സർവീസുകൾ പതിവുപോലെ പ്രവർത്തിക്കും. മേജസ്റ്റിക് പരിസരത്തു സുരക്ഷ വർധിപ്പിക്കും. കൂടുതൽ പോലീസിനെ വിന്യസിക്കുകയും യാത്രക്കാരുടെ സുരക്ഷയ്ക്കായി കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്യും.

  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു

നഗരത്തിലെ ഓട്ടോറിക്ഷകൾ ഭാഗികമായും, ഒല ഉബർ ടാക്സികളും എയർപോർട്ട് ടാക്സികളും സർവീസ് നടത്തും.

നഗരത്തിലെ പെട്രോൾ പമ്പുകളും മാളുകളും ഭക്ഷണശാലകളും തീയേറ്ററുകളും സാധാരണരീതിയിൽ പ്രവർത്തിക്കും. ഇന്ന് കാര്യമായ അക്രമസംഭവങ്ങൾ ഒന്നും ഇല്ലാഞ്ഞതിനാൽ കടകമ്പോളങ്ങൾ എല്ലാംതന്നെ തുറന്നുപ്രവർത്തിക്കാൻ സാധ്യത. കെ.ആർ. മാർക്കറ്റിലെ മുഴുവൻ കടകളും ഇന്ന് തുറന്നുപ്രവർത്തിച്ചിരുന്നു.

ഹോസ്പിറ്റൽ, ആംബുലൻസ് സർവീസ്, മെഡിക്കൽ സ്റ്റോറുകൾ, ഹോട്ടലുകൾ എന്നിവ സാധാരണരീതിയിൽ പ്രവർത്തിക്കും.

ബംഗളുരുവിലെ ചില സ്വകാര്യ സ്കൂളുകൾക്കും കോളേജുകൾക്കും നാളെയും അവധിയായിരിക്കും.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

മൈസൂരുവിൽ നാളെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി ഇല്ല. സ്വകാര്യ ബസ്സുകളും ടാക്സികളും ഓടിതുടങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
[masterslider id="10"]

Related posts