മോഹൻ ലാലിന്റെ ഏറ്റവും പുതിയ ചിത്രം”ബിഗ് ബ്രദറി”ന്റെ ചിത്രീകരണം നഗരത്തിൽ പുരോഗമിക്കുന്നു;സൂപ്പർ സംവിധായകൻ സിദ്ധിക്ക് ബെംഗളൂരു വാർത്തക്ക് നൽകിയ പ്രത്യേക അഭിമുഖം ഇവിടെ കാണാം.

ബെംഗളൂരു : മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഹിറ്റുകൾ മാത്രം സമ്മാനിച്ച സൂപ്പർ സംവിധായകൻ സിദ്ധിക്ക് അണിയിച്ചൊരുക്കുന്ന അടുത്ത സിനിമയായ ബിഗ് ബ്രദറിന്റെ ചിത്രീകരണം നഗരത്തിൽ പുരോഗമിക്കുന്നു.

മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഡിസംബറിൽ റിലീസ് ചെയ്യും.

ബെംഗളൂരുവിന്റെ പശ്ചാത്തലത്തിൽ ആണ് ഈ സിനിമയുടെ കഥ പുരോഗമിക്കുന്നത്, ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് നമ്മ ബെംഗളൂരുവിലാണ്.

എച്ച് എം ടി ,ഫ്രീഡം പാർക്ക്, കബ്ബൺ പാർക്ക്, ഹൊസ്കോട്ടെ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്.

  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

ഈ നഗരത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ എല്ലാ മലയാള സിനിമയും വൻ ഹിറ്റുകളായി മാറിയിട്ടുണ്ട്, അതുകൊണ്ടുതന്നെ ബിഗ് ബ്രദർ എന്ന സിനിമയെ ബെംഗളൂരു മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത് വളരെ പ്രതീക്ഷയോടെയാണ്.

മോഹൻ ലാലിനൊപ്പം, ഹിന്ദി നടൻ അർബാസ് ഖാൻ, സിദ്ധിക്ക് ,അനൂപ് മേനോൻ, സർജാനോ ഖാലിദ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണൻ, ദേവൻ, ഇർഷാദ്, ജനാർദ്ദനൻ, ഷാജു ,അബു സലിം, ഹണി റോസ്, അഞ്ജലി കൃഷ്ണ തുടങ്ങിയ വൻ താരനിരയുമായാണ് ഇത്തവണ സംവിധായകൻ സിദ്ധിക്ക് നമ്മുടെ മുന്നിൽ എത്തുന്നത്.

ഷാമാൻ ഇന്റർനാഷണലിന്റെ ബാനറിൽ ഫിലിപ്പോസ് കൈപ്പച്ചാലിൽ,ജോർജ് തങ്കച്ചൻ,ജെൻസോ ജോസ്, വൈശാഖ് രാജൻ എന്നിവരോടൊപ്പം സിദ്ധിക്കും നിർമ്മാണത്തിൽ ളാകുന്ന ഈ ചിത്രം എസ് ടാക്കീസ് വിതരണത്തിനെത്തിക്കും.

  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി

റഫീഖ് അഹമ്മദിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ദീപക് ദേവാണ്, ചായാഗ്രാഹണം ജിത്തു ദാമോദർ.

സംവിധായകൻ സിദ്ധിക്ക് ബെംഗളൂരു വാർത്തക്ക് അനുവദിച്ച പ്രത്യേക അഭിമുഖം താഴെ കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
[masterslider id="10"]

Related posts