യുവാവിനെ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു : യുവാവിനെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിജയപുരയിലാണ് സംഭവം.

വിജയപുര സ്വദേശി രാഹുൽ രാമനഗൗഡ ബിരദാറിനാണ് പൊള്ളലേറ്റത്.

ഇയാളെ വിജയപുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെൺകുട്ടിയുടെ വീട്ടുകാർ രാഹുലിനുമേൽ പെട്രോളൊഴിച്ച് തീവെക്കുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു.

പെൺകുട്ടിയുമായുള്ള രാഹുലിന്റെ ബന്ധം അവളുടെ വീട്ടുകാർ എതിർത്തിരുന്നു.

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

അതേസമയം, രാഹുൽ കൈയിൽ കരുതിയ പെട്രോൾ സ്വയം ഒഴിച്ച് തീവെക്കുകയായിരുന്നെന്നും തീയണയ്ക്കാൻ ശ്രമിച്ച ഏതാനും കുടുംബാംഗങ്ങൾക്ക് പൊള്ളലേറ്റതായും പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞു.

സംഭവത്തെപ്പറ്റി അന്വേഷിച്ചുവരുകയാണെന്ന് സർക്കിൾ ഇൻസ്പെക്ടർ മല്ലികാർജുൻ തുളസിഗേരി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts