ബെംഗളൂരു: ഐ.എസ്.എല്ലിലെ രണ്ടാം മത്സരത്തിൽ ബെംഗളൂരു എഫ്‌സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം ഗോൾ രഹിത സമനിലയില്‍. മലയാളി താരം ആഷിഖ് കുരുണിയൻ ബെംഗളൂരുവിന്റെ ജഴ്സിയിൽ അരങ്ങേറി.
ആക്രമണ, പ്രത്യാക്രമണങ്ങള്‍ കണ്ട വാശിയേറിയ പോരാട്ടത്തില്‍ ഐഎസ്എല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സിയെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് സമനിലയിൽ തളയ്ക്കാനായി.
ബെംഗളൂവായിരുന്നു കളിയില്‍ ഒരുപടി മുന്നില്‍ നിന്നതെങ്കിലും കൗണ്ടര്‍ അറ്റാക്കുകളിലൂടെ നോര്‍ത്ത് ഈസ്റ്റും തങ്ങളുടെ സാന്നിധ്യമറിയിച്ചു. ഇരുടീമുകളും നിരവധി ഗോളവസരങ്ങളാണ് പാഴാക്കിയത്.
വിങ് ബാക്ക് ആയി കളിച്ച മലയാളി താരം ആഷിഖ് ആദ്യ പകുതിയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മധ്യനിരയിൽ റാഫേൽ അഗസ്റ്റോ സൃഷ്ടിച്ച അവസരങ്ങൾ മുതലെടുക്കാൻ ബെംഗളൂരുവിന്റെ മുന്നേറ്റ താരങ്ങൾക്കായില്ല.
51-ാം മിനിറ്റിൽ പെനാൽറ്റി ബോക്സിനുള്ളിൽ നിന്ന് നോർത്ത് ഈസ്റ്റിന്റെ അസമാവോ ഗ്യാൻ തൊടുത്ത ഷോട്ട് ബാറിൽ തട്ടി പുറത്തുപോയി. ക്രോസ് ബാര്‍ രക്ഷയ്‌ക്കെത്തിയില്ലായിരുന്നെങ്കില്‍ ജയം നോര്‍ത്ത് ഈസ്റ്റിനൊപ്പം നില്‍ക്കുമായിരുന്നു.
Almost 1⃣-0⃣ to the hosts!
Watch #BENNEU LIVE on @hotstartweets – https://t.co/2e6OM7DOJU
JioTV users can watch it LIVE on the app.#ISLMoments #HeroISL #LetsFootball #TrueLove pic.twitter.com/AKgMmdl6w2
— Indian Super League (@IndSuperLeague) October 21, 2019
മഴ തകര്‍ത്തു പെയ്തത് രണ്ടാംപകുതിയില്‍ ടീമുകളുടെ ഗോള്‍ നേടാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കി മാറ്റുന്നതാണ് കണ്ടത്. ബെംഗളൂരുവിനായിരുന്നു കളിയില്‍ മുന്‍തൂക്കം. കൗണ്ടര്‍അറ്റാക്കുകളിലൂടെ തിരിച്ചടിക്കുകയെന്ന തന്ത്രമാണ് നോര്‍ത്ത് ഈസ്റ്റ് പരീക്ഷിച്ചത്. ഘാന സൂപ്പര്‍ താരം അസമോവ് ഗ്യാന്‍ പലപ്പോഴും ബെംഗളൂരു ഗോള്‍മുഖത്ത് ഭീഷണിയുയര്‍ത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Whatever the weather, these fans always show their #TrueLove! 😍
Respect 💯#BENNEU #HeroISL #LetsFootball pic.twitter.com/NbW194ENdD
— Indian Super League (@IndSuperLeague) October 21, 2019