ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല.

ബെംഗളൂരു : കളളപ്പണം വെളുപ്പിക്കൽ കേസിൽ കേരള മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ തള്ളി പ്രത്യേക കോടതി.

രാഷ്ട്രീയ പിൻബലമുള്ളതിനാൽ പുറത്തിറങ്ങി സാക്ഷികളെയും ബിനാമികളേയും പ്രതി സ്വാധീനിക്കാൻ സാധ്യതയുണ്ട് എന്ന ഇ.ഡി.യുടെ വാതം കോടതി അംഗീകരിച്ചതിനാലാണ് നടപടി.

സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് രേഖകൾ സമർപ്പിച്ചിട്ടും ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും , ഇത് നിയമവിരുദ്ദമാണെന്നുമാണ് ബിനീഷിന്‍റെ അഭിഭാഷകന്‍ വാദിച്ചത്.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

എന്നാല്‍ പ്രഥമ ദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന ഇഡി നിലപാട് അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

ബെംഗളൂരു മയക്കുമരുന്ന് കേസ് രണ്ടാം പ്രതി മുഹമ്മദ് അനൂപുമായടക്കം ബിനീഷ് കഴിഞ്ഞ വർഷങ്ങളില്‍ നടത്തിയ 5.17 കോടിയിലേറെ രൂപയുടെ സാമ്പത്തിക ഇടപാടുകളില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ബിനീഷ് ആദായ നികുതി റിട്ടേൺ സമർപ്പിച്ചിട്ടുള്ളുവെന്നാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍. ബാക്കി മയക്കുമരുന്ന് ഇടപാടിലൂടെ സമ്പാദിച്ച പണമാണെന്നാണ് ഇഡിയുടെ വാദം. പ്രതിയെ ഇപ്പോൾ ജാമ്യത്തില്‍ വിട്ടാല്‍  കേസിലെ സാക്ഷികളെയും ബിനാമികളെയും സ്വാധീനിക്കാനിടയുണ്ടെന്നും ജാമ്യം നല്‍കരുതെന്നും ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ വാദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
[masterslider id="10"]

Related posts