ബെംഗളൂരു : വിസ്ട്രോൺ ഫാക്ടറി തൊഴിലാളികൾ അടിച്ച് തകർത്ത സംഭവത്തിൽ തൊഴിൽ കരാർ ലംഘിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ ആപ്പിൾ അന്വേഷണത്തിന് തുടക്കമിട്ടു.
437 കോടിയുടെ നഷ്ടമുണ്ടായതായി കമ്പനി അഡ്മിനിസ്ട്രേറ്റ് ഓഫീസർ അറിയിച്ചു.
കേസിൽ 156 പേരെ അറസ്റ്റ് ചെയ്തു.
കോളാറിലെ നരസാ പുരയിൽ പ്രവർത്തിച്ചുവന്നിരുന്ന തായ്വാൻ കമ്പനിയായ വിസ്ട്രോൺ കോർപ്പിന്റെ ഐഫോൺ നിർമ്മാണ ഫാക്ടറി, തൊഴിലാളികൾ ശമ്പളം ലഭിക്കാതെ വന്നതിനെ തുടർന്ന് അക്രമാസക്തരാവുകയും ഫാക്ടറി അടിച്ചുതകർക്കുകയും ചെയ്തിരുന്നത് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ആയിരത്തോളം വരുന്ന തൊഴിലാളികൾ ശനിയാഴ്ച രാവിലെ അക്രമാസക്തരാവുകയും നിർമ്മാണശാല അടിച്ചുതകർക്കുകയും ആയിരുന്നു.
അടിച്ചുതകർക്കുകയും തീയിടുകയും ചെയ്തതിനു പുറമേ ഫാക്ടറിയിൽ നിന്നും നിരവധി ഐഫോണുകൾ മോഷണം പോയതായും കാണിച്ച്, അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു.
ഫാക്ടറിക്ക് വേണ്ട സംരക്ഷണം നൽകുമെന്നും ആക്രമണത്തിന് നേതൃത്വം നൽകിയ തൊഴിലാളികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാർ ഉറപ്പുനൽകി.
ബെംഗളൂരുവിൽ നിന്നും 60 കിലോമീറ്റർ അകലെയായി കോളറിനു അടുത്തുള്ള നരസ പുരയിലെ നാൽപതോളം ഏക്കർ വിസ്തൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഐഫോൺ നിർമ്മാണ ഫാക്ടറി, വിസ്ട്രോൺ കോർപ്പിന്റെ ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.