കർണാടക പി.സി.സി. ജനറൽ സെക്രട്ടറിയെ പുറത്താക്കി

ബെംഗളൂരു : ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തതിനെത്തുടർന്ന് കർണാടക പി.സി.സി. ജനറൽ സെക്രട്ടറി ഡോ. ബി. ഗുരപ്പ നായിഡുവിനെ ആറുവർഷത്തേക്ക് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കി.

കെ.പി.സി.സി. അച്ചടക്കസമിതി ചെയർമാൻ കെ. റഹ്മാൻ ഖാൻ ആണ് നടപടിയെടുത്തത്. ഗുരപ്പ നായിഡു ചെയർമാനായ സ്കൂളിലെ മുപ്പത്തെട്ടുകാരിയായ മുൻ അധ്യാപികയുടെ പരാതിയിലാണ് ചെന്നമ്മനഗർ അച്ചുകട്ടു പോലീസ് കേസെടുത്തത്.

  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

അധ്യാപികയായി ജോലിചെയ്ത സമയങ്ങളിൽ അതിക്രമം കാണിച്ചതായി പരാതിയിൽ പറഞ്ഞിരുന്നു.

സ്കൂളിലെ മറ്റു സ്ത്രീകളുടെ നേർക്കും അതിക്രമം കാണിച്ചിട്ടുണ്ടെന്നും ആരോപിച്ചു. ആരോപണങ്ങൾ ഗുരപ്പ നായിഡു നിഷേധിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts