കനാലിൽ നീന്താനിറങ്ങിയ മലയാളി വിദ്യാർഥിക്കും സുഹൃത്തിനും ദാരുണാന്ത്യം

മൈസൂരു: കനാലിൽ നീന്താനിറങ്ങിയ മലയാളി വിദ്യാർഥിക്കും സുഹൃത്തിനും ദാരുണാന്ത്യം. മൈസൂരു കുവമ്പുനഗർ എൻ.ബ്ലോക്കിൽ താമസിക്കുന്ന പാലക്കാട് പറളി തേനൂർ മേലേതിൽ വീട്ടിൽ മുരളീധരന്റെ (മൈസൂരു ഭീമ ജ്വല്ലറി ജീവനക്കാരൻ) മകൻ ഹരികൃഷ്ണൻ(16), കുവമ്പുനഗർ എൻ.ബ്ലോക്കിലെ വൈഭവ് (13) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് നാലിനാണ് അപകടം നടന്നത്. മൈസൂരുവിലെ ഗുരൂർ രമാഭായ് നഗറിൽ വരുണ കനാലിൽ കൂട്ടുകാരോടൊപ്പം നീന്താനിറങ്ങിയതാണ് രണ്ട് വിദ്യാർഥികളും.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

ഹരികൃഷ്ണനും വൈഭവും ഒഴുക്കിൽപ്പെട്ട്‌ മുങ്ങിപ്പോയി. പിന്നീട് ഹരികൃഷ്ണന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് വൈഭവിന്റെ മൃതദേഹം കണ്ടെത്തിയത്.

മൈസൂരു അരവിന്ദനഗർ ശ്രീഗോകുലം സ്കൂളിൽ പത്താംക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു ഹരികൃഷ്ണൻ. അമ്മ: ലീല. സഹോദരൻ: ഹർഷിത്ത്. വൈഭവ് എട്ടാംക്ലാസ് വിദ്യാർഥിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
[masterslider id="10"]

Related posts