ബെംഗളൂരു – എറണാകുളം വന്ദേഭാരതിന്റെ സമയം മാറുന്നു

ബെംഗളൂരു: ബെംഗളുരു-എറണാകുളം വന്ദേഭാരത് സമയം മാറിയേക്കും,രാവിലെ 6.30ന് പുറപ്പെട്ടാല്‍ മതിയെന്ന് ദക്ഷിണ റെയില്‍വേ.

യാത്രക്കാരുടെ ഏറെ നാളത്തെ പ്രതീക്ഷകള്‍ക്കും കാത്തിരിപ്പുകള്‍ക്കും ഒടുവിലാണ് ബെംഗളുരു-എറണാകുളം സ്പെഷ്യല്‍ വന്ദേഭാരത് ആരംഭിച്ചത്.

ഇരു നഗരങ്ങള്‍ക്കും ഇടയിലുള്ള യാത്ര ഏറെ എളുപ്പവും വേഗത്തിലുമാക്കുന്ന വന്ദേ ഭാരത് വളരെ പെട്ടന്ന് ജനപ്രിയ സർവീസായി മാറി.

യാത്രക്കാർ വന്ദേ ഭാരത് ഏറ്റെടുത്തെങ്കിലും പ്രധാന പ്രശ്നമായി ഉന്നയിച്ചത് ബാംഗ്ലൂരില്‍ നിന്നുള്ള സമയക്രമം ആയിരുന്നു. ഏറെ നേരത്തെ പുറപ്പെടുന്നതിനാല്‍ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളും പലരും സൂചിപ്പിച്ചു.

ഇപ്പോഴിതാ, ബെംഗളുരു -എറണാകുളം വന്ദേഭാരത് സ്പെഷല്‍ സർവീസ് ബെംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്നു പുറപ്പെടുന്ന സമയക്രമം മാറ്റാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് ദക്ഷിണ റെയില്‍വേ.

  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!

നിലവില്‍ ബെംഗളുരു -എറണാകുളം വന്ദേഭാരത് സ്പെഷല്‍ സർവീസ് രാവിലെ 5.30 ന്‌ആണ് ബെംഗളുരുവില്‍ നിന്ന് പുറപ്പെടുന്നത്.

ഈ സമയം രാവിലെ 6.30 ലേക്ക് മാറ്റാനുള്ള നിർദ്ദേശം ആണ് ദക്ഷിണ റെയില്‍വേ നല്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ബെംഗളുരു റെയില്‍വേ സ്റ്റേഷൻ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ആണ്.

ബെംഗളുരു കന്‍റോണ്‍മെന്‍റ് റെയില്‍വേ സ്റ്റേഷനില്‍ നിന്നണ് ബെംഗളുരു- എറണാകുളം വന്ദേ ഭാരത് രാവിലെ 5.30ന് പുറപ്പെടുന്നത്.

  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

ബെംഗളുരുവിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് ഇത്രയും നേരത്തെ കന്‍റോണ്‍മെന്‍റ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുവാൻ ബുദ്ധിമുട്ടുണ്ട്.

കന്‍റോണ്‍മെന്‍റ് റെയില്‍വേ സ്റ്റേഷനില്‍ മൂന്ന് പ്ലാറ്റ്ഫോം മാത്രമേയുള്ളൂ എന്നതിനാല്‍ സമയമാറ്റത്തിന് കൂടുതല്‍ പരിശോധന ആവശ്യമാണെന്നാണ് സൗത്ത് വെസ്റ്റ് റെയില്‍വേയുടെ നിലപാട്.

സമയക്രമം ഒരു മണിക്കൂർ വൈകി രാവിലെ ആറരയ്ക്ക് പുറപ്പെടുന്ന വിധത്തിലാക്കിയാല്‍ ബെംഗളുരുവിന് പുറത്തു നിന്നുവരുന്നവർക്കും ഉപകാരപ്പെടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളുരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു, രണ്ടു പേർ മരിച്ചു, 26 പേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts