വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ 

ചെന്നൈ: ഒമ്പത് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതിന് സർക്കാർ സ്‌കൂള്‍ അധ്യാപകനെ അറസ്റ്റില്‍.

54 കാരനായ പ്രതിക്കെതിരെ പരാതി ലഭിച്ചിട്ടും പോലീസില്‍ റിപ്പോർട്ട് ചെയ്യാത്തതിന് രണ്ട് വനിതാ അധ്യാപികമാർക്കും സ്കൂള്‍ പ്രിൻസിപ്പലിനും എതിരെ കേസെടുത്തിട്ടുണ്ട്.

കോയമ്പത്തൂരിലെ സിരുമുഖൈ പ്രദേശത്തുള്ള സ്‌കൂളില്‍ ബാലലൈംഗിക പീഡനത്തെയും ശൈശവ വിവാഹത്തെയും കുറിച്ച്‌ ബോധവല്‍ക്കരണ സെഷനിലെത്തിയ പെണ്‍കുട്ടികള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റ് (ഡിസിപിയു) ഉദ്യോഗസ്ഥർക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ

നടരാജൻ എന്ന പ്രതി മാസങ്ങളായി തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നതായി ഏഴിലും എട്ടിലും പഠിക്കുന്ന വിദ്യാർഥിനികള്‍ പരാതിപ്പെട്ടു.

ലൈംഗികാതിക്രമത്തെ കുറിച്ച്‌ ക്ലാസ് ടീച്ചർമാരായ ഗീതയ്ക്കും ശ്യാമളയ്ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണ യാത്ര മലയാളികൾക്ക് ആശ്വാസമായി ബെംഗളൂരു - തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ്; സമയവും റൂട്ടും; റിസർവേഷൻ വിവരങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
[masterslider id="10"]

Related posts